ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും, വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു.ഇതോടെ  സംസ്ഥാനത്ത് രണ്ടു ദിവസം കൊണ്ട്  ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. സെപ്റ്റംബറിൽ സ്വർണ വില തുടർച്ചയായി ഇടിയുന്ന പ്രവണതയാണ് സംസ്ഥാനത്തെ വിപണി നേരിടുന്നത്.സ്വർണത്തിനു ഈ മാസത്തെ  ഏറ്റവും ഉയർന്ന നിരക്ക്  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്‌.

English Sumamry : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com