ജോലി കിട്ടിയോ, എങ്കിൽ ആദ്യം ചെയ്യേണ്ടതെന്ത്?

HIGHLIGHTS
  • മുപ്പതിലേ തുടങ്ങണം വിരമിക്കൽ പ്ലാനിങ്
office5
SHARE

ജോലി കിട്ടിയാൽ ചെയ്യേണ്ട പല കാര്യങ്ങൾ നിങ്ങൾ മനസിൽ തീരുമാനിച്ചിട്ടുണ്ടാകും. അതിൽ ജോലിയിൽ നിന്നു വിരമിച്ചാൽ എന്തു ചെയ്യും എന്നതിനെ കുറിച്ചുണ്ടാകുമോ? സാധ്യത വളരെ കുറവായിരിക്കും. എന്നാൽ ജോലിയുടെ ആദ്യ ദിവസം മുതൽ തന്നെ റിട്ടയർമെന്റ് പ്ലാനിങ് അതിനിർണായകമാണ്. അതിനു പ്രധാനമായും നാലു കാരണങ്ങളുമുണ്ട്. 

1 നമ്മുടെ നാട്ടിലിപ്പോൾ വ്യവസ്ഥാപിതമായ   പെൻഷൻ സമ്പ്രദായം ഇല്ല. സ്വകാര്യമേഖലയിലും ബിസിനസിലും ഏർപ്പെടുന്നവർക്ക് പെൻഷൻ പദ്ധതി തന്നെയില്ല. 

2 ആയുർദൈർഘ്യം വലിയ തോതിൽ കൂടിയിട്ടുണ്ട്. റിട്ടയർ ചെയ്താലും 30– 35 വർഷം വരെ ജീവിതമുണ്ടാകും. ആ സമയത്തെ ചെലവിനുള്ള തുക നേരത്തേ ഉറപ്പാക്കണം.

3 ന്യൂക്ലിയർ ഫാമിലി സമ്പ്രദായം വലിയതോതിൽ വർധിക്കുകയാണ്. മക്കൾ ജോലി സ്ഥലത്താകുമെന്നതിനാൽ മിക്കവാറും വൃദ്ധരായ മാതാപിതാക്കൾ തനിയെ ആയിരിക്കും. അതുകൊണ്ടു പ്രായമായവർക്ക് ആശ്രയത്തിന് ആരും ഉണ്ടാകില്ല 

4 ആശുപത്രി ചെലവുകൾ ഗണ്യമായി വർധിക്കുന്നു. പ്രായം കൂടുംതോറും രോഗം വർധിക്കുമെന്നതിനാൽ ചികിത്സാ ചെലവിനത്തിൽ വലിയ തുക അനിവാര്യമാകും. 

മേൽപറഞ്ഞ കാരണങ്ങൾ കൊണ്ടുതന്നെയാണ് പഴ്സനൽ ഫിനാൻസ് രംഗത്ത് സേവനം അനുഷ്ഠിക്കുന്നവർ ഇപ്പോൾ ഏറ്റവും കൂടുതൽ റിട്ടയർമെന്റ് പ്ലാനിങ്ങിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു വ്യക്തിക്കു മറ്റെന്തെല്ലാം ജീവിതലക്ഷ്യങ്ങളുണ്ടെങ്കിലും ഇതിലെല്ലാം ഉപരിയായി റിട്ടയർമെന്റ് പ്ലാനിനു പ്രാധാന്യം കൊടുക്കണം. 

റിട്ടയർമെന്റ് നേരത്തെ തന്നെ

മാത്രമല്ല  40–45 വയസ്സിൽ  റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. പ്രത്യേകിച്ചു ടെക്കികൾക്കിടയിൽ. വളരെ ചെറുപ്രായത്തിൽ നല്ല ശമ്പളം കിട്ടും. പക്ഷേ, ജോലിയുടെ സമ്മർധം  ഉയർന്നതായിരിക്കും. അതിനാൽ,

40–45 വയസ്സിൽ ജോലി മതിയാക്കുന്ന രീതിക്ക് പ്രചാരം കൂടിവരുകയാണ്. പക്ഷേ, അപ്പോഴേക്കും അവർ റിട്ടയർമെന്റ് ഫണ്ട് സമാഹരിച്ചിരിക്കണം. അതിനു നേരത്തേ നിക്ഷേപിച്ചു തുടങ്ങണം. 

55 വയസ്സിൽ റിട്ടയർ ചെയ്യുന്നയാൾ 50 വയസ്സിൽ റിട്ടയർമെന്റ് പ്ലാനിങ് നടത്തിയിട്ടു കാര്യമില്ല. 30 വയസ്സിലെങ്കിലും തുടങ്ങണം. നേരത്തേ പണം സമാഹരിച്ചു തുടങ്ങിയാൽ റിട്ടയർ ചെയ്യുന്ന സമയത്ത് ആവശ്യത്തിനു ഫണ്ട് ഉണ്ടാക്കാം. സാമ്പത്തിക സുരക്ഷിതത്വത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം.

English Summary : Why should We Plan Retirement from an Early Stage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA