സാമ്പത്തിക സ്വാതന്ത്ര്യത്തിന് ഫ്രീഡം എസ്‌ഐപിയും ബൂസ്റ്റര്‍ എസ്‌ടിപിയും

MF1
SHARE

വ്യക്തിക്കു പണത്തെക്കുറിച്ച്‌ ആശങ്കപ്പെടാതെ ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാനാകുന്ന പദ്ധതികളാണിത്. 

സാമ്പത്തിക സ്വാതന്ത്ര്യം എന്നത് പലർ‍ക്കും ശ്രമകരമായ ജോലിയായി തോന്നാം. എന്നാൽ, ഈ സാഹചര്യത്തെ ലളിതവൽക്കരിക്കുകയാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ അവതരിപ്പിച്ച ഫ്രീഡം എസ്‌ഐപി, ബൂസ്റ്റര്‍ എസ്‌ടിപി പോലുള്ള നിക്ഷേപപദ്ധതികൾ.

ഫ്രീഡം എസ്‌ഐപി 

ഒരു റെഗുലര്‍ എസ്‌ഐപിക്ക്‌ ഒപ്പം സിസ്റ്റമാറ്റിക്‌ വിത്‌ഡ്രോവല്‍ പ്ലാനിന്റെ (എസ്‌ഡബ്ല്യുപി) ആനുകൂല്യങ്ങള്‍ കൂടി ചേരുന്നതാണ്‌ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഫ്രീഡം എസ്‌ഐപി. അതിനാല്‍ റിട്ടയര്‍മെന്റ്‌ പോലുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ കൈവരിക്കാനാകും. സ്ഥിരവരുമാനത്തിനൊപ്പം സമ്പത്തു സൃഷ്ടിക്കുക എന്ന ഇരട്ട ആനുകൂല്യവും ഇവിടെ പ്രതീക്ഷിക്കാം.

ഫ്രീഡം എസ്‌ഐപി സാമ്പത്തികാസൂത്രണത്തെ അടുത്ത തലത്തിലേക്കു കൊണ്ടുപോകുന്നു. അവിടെ ഒരാളുടെ സക്രിയ വരുമാനം (ശമ്പളം, ബിസിനസ്‌ വരുമാനം), നിഷ്‌ക്രിയ വരുമാനം (നിക്ഷേപം വഴിയുള്ള വരുമാനം, സേവിങ്‌സ്‌) എന്നിവ വളരുന്നതും വിപണിബന്ധിത റിട്ടേണ്‍ വഴി മൊത്തം സമാഹരിച്ച ഫണ്ടിന്റെ മൂല്യം ഉയരുന്നതും കാണാന്‍ കഴിയും. 

ഫ്രീഡം എസ്‌ഐപിയിലെ ആദ്യപടി, തിരഞ്ഞെടുത്ത യോഗ്യതയുള്ള സ്‌കീമുകളിലേക്ക്‌ 8 വര്‍ഷം, പത്തുവര്‍ഷം, 12 വര്‍ഷം അല്ലെങ്കില്‍ 15 വര്‍ഷം എന്നിങ്ങനെ മുന്‍കൂട്ടി നിശ്ചയിച്ച കാലയളവിലേക്ക്‌, മാസം തോറും ഒരു എസ്‌ഐപി റജിസ്‌റ്റര്‍ ചെയ്യുക എന്നതാണ്‌.

ഈ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ശേഖരിച്ച യൂണിറ്റുകള്‍ തിരഞ്ഞെടുത്ത ടാര്‍ഗറ്റ്‌ സ്‌കീമിലേക്ക്‌ (അധികവും ഒരു ഹൈബ്രിഡ്‌ സ്‌കീം) മാറ്റും. സമാഹരിച്ച തുകയെ പരമാവധി വിപണി ചാഞ്ചാട്ടത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നു എന്ന്‌ ഉറപ്പാക്കാനാണ്‌ ഇത്‌. പതിവ്‌ പ്രതിമാസ പിന്‍വലിക്കല്‍ നടപ്പാക്കുന്നതിനായി ഒരു എസ്‌ഡബ്ല്യുപി സജീവമാക്കുകയാണ്‌ അവസാന നടപടി. 

ബൂസ്റ്റര്‍ എസ്‌ടിപി

അതുപോലെ എസ്‌ഐപി ചെയ്യാനും മികച്ച വരുമാനം നേടാനും ഉള്ള മറ്റൊരു മികച്ച മാർഗമാണ് ബൂസ്റ്റര്‍ എസ്‌ടിപി. 

ഓഹരി വിപണി എക്കാലത്തെയും ഉയരത്തില്‍ വ്യാപാരം നടത്തുന്ന സമയത്ത്‌, ഒറ്റത്തവണ നിക്ഷേപം നടത്തുക എന്നത്‌ എളുപ്പമുള്ള കാര്യമല്ല. അതിനാല്‍, ഒരു ഹൈബ്രിഡ്‌/ ഡെറ്റ്‌ ഫണ്ടില്‍ ഒറ്റത്തവണ നിക്ഷേപം നടത്തി ഒരു നിശ്ചിത കാലയളവില്‍ നിക്ഷേപം വ്യാപിപ്പിക്കുകയും ഒരു ഓഹരി ഫണ്ടില്‍ എസ്‌ടിപി (സിസ്റ്റമാറ്റിക് ട്രാന്‍സ്‌ഫര്‍ പ്ലാന്‍) തുടങ്ങുകയും ചെയ്യുന്നതാണ്‌ മികച്ച സമീപനം. ഇവിടെ ഓരോ മാസവും കൈമാറേണ്ട തുക, കൈമാറുന്ന കാലാവധി എന്നിവ നിശ്ചിതമായിരിക്കും. എങ്കിലും, എസ്‌ടിപി ചെയ്യാന്‍ ഒരു മികച്ച മാര്‍ഗമുണ്ട്‌, അതാണ്‌ ബൂസ്റ്റര്‍ എസ്‌ടിപി ചെയ്യുന്നത്‌.

ഒരു ബൂസ്റ്റര്‍ എസ്‌ടിപിയുടെ അടിസ്ഥാനപരമായ ആശയം, വിപണി താഴ്‌ന്നിരിക്കുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനും അതുപോലെ നേരെ മറിച്ചും ചെയ്യുവാൻ നിക്ഷേപകനെ സഹായിക്കുക എന്നതാണ്‌. ബൂസ്റ്റര്‍ എസ്‌ടിപിയില്‍ നിക്ഷേപ തുകയും കാലാവധിയും വ്യത്യാസപ്പെടുത്താൻ കഴിയും. 

ഇതില്‍ ഓഹരി മൂല്യനിർണയം ചെലവേറിയ സമയത്ത് വളരെ ചെറിയ തോതിലുള്ള അടിസ്ഥാന ഗഡു നിക്ഷേപിക്കും. അതുപോലെ മൂല്യനിര്‍ണയം വില കുറയുമ്പോൾ നിക്ഷേപം ഉയര്‍ന്നതായിരിക്കും. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസിയുടെ സ്വന്തം മാതൃകയായ ഇക്വിറ്റി വാല്യുവേഷന്‍ ഇന്‍ഡെക്‌സ്‌ അടിസ്ഥാനമാക്കി ആയിരിക്കും വിപണി മൂല്യനിർണയം.

ഉദാഹരണത്തിന്‌, ഒരു നിക്ഷേപകന്‍ ഓരോ മാസവും 10,000 രൂപ വീതം അടിസ്ഥാന എസ്‌ടിപി തുക തിരഞ്ഞെടുക്കുകയാണെങ്കില്‍, അപ്പോഴത്തെ വിപണി സാഹചര്യം അനുസരിച്ച്‌, ഓഹരി മൂല്യനിർണയ സൂചിക അടിസ്ഥാനമാക്കി എസ്‌ടിപി തുക 1,000 രൂപ മുതല്‍ 50,000 രൂപ വരെ (എസ്‌ടിപി തുകയുടെ 0.1-5 മടങ്ങ്‌) വ്യത്യാസപ്പെടാം.

വിപണിയിലെ അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നതരത്തില്‍ നിക്ഷേപിച്ച മൊത്തം തുക വിഭജിക്കാന്‍ വിഭിന്നമായ കാലാവധി സഹായിക്കുന്നു. ഫണ്ട്‌ മാനേജര്‍മാര്‍ക്ക്‌ അവര്‍ക്കു നന്നായി അറിയാവുന്ന ജോലിയായ അലോക്കേഷന്‍ സംബന്ധിച്ച തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണെങ്കില്‍ മികച്ച സമ്പത്ത്‌ സൃഷ്ടിക്കാന്‍ ബൂസ്‌റ്റര്‍ എസ്‌ടിപി പോലുള്ള ഒരു സവിശേഷ പദ്ധതിക്കു കഴിയും 

ലേഖകൻ മ്യൂച്വല്‍ ഫണ്ട്‌ ഡിസ്‌ട്രിബ്യൂട്ടറാണ്

English Summary : Details about ICICI Prudential Mutual Fund's Freedom SIP and Booster STP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA