ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും സ്വർണ വില ക്രമമായി ഉയരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് ഗ്രാമിന് 4,385 രൂപയും പവന് 35,080 രൂപയും ആണ് ബുധനാഴ്ചയിലെ നിരക്ക്. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച്  ഗ്രാമിന് 4,350 രൂപയിലും പവന് 34,800 രൂപയിലും ആയിരുന്നു വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഓഹരി വപണിയുടെ ഉത്തേജക പാക്കേജിനെക്കുറിച്ചുള്ള ആശങ്കകൾ സ്വർണത്തിന് അനുകൂലമാണെങ്കിലും ബോണ്ട് വരുമാനവും ഡോളറും മുന്നേറിയേക്കാവമെന്നത് സ്വർണത്തിന് വിനയായേക്കാം.1800 ഡോളറാണ് സ്വർണത്തിലെ അടുത്ത ലക്ഷ്യമെന്നു വിദഗ്ദർ പറഞ്ഞു.

English Summary Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com