രണ്ട്‌ ബോണ്ട്‌ ഇന്‍ഡക്‌സ്‌ ഫണ്ടുകളില്‍ ഇപ്പോള്‍ നിക്ഷേപിക്കാം

HIGHLIGHTS
  • എന്‍എഫ്‌ഒ ഉടൻ അവസാനിക്കും
growth (2)
SHARE

മ്യൂച്വല്‍ ഫണ്ട്‌ ഹൗസുകളായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടും ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ മ്യൂച്വല്‍ ഫണ്ടും പിഎസ്‌യു ബോണ്ട്‌ ഇന്‍ഡക്‌സ്‌ ഫണ്ടുകള്‍ പുറത്തിറക്കി. സ്ഥിര വരുമാനം ലഭ്യമാക്കുക എന്നതാണ്‌ ഈ ഫണ്ടുകളുടെ ലക്ഷ്യം. ഇവ രണ്ടും നിഷ്‌ക്രിയമായി (passive ) കൈകാര്യം ചെയ്യുന്ന ഇന്‍ഡക്‌സ്‌ ഫണ്ടുകളാണെങ്കിലും അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനി വഴി ഫണ്ട്‌ കാലയളവില്‍ ഏത്‌ സമയത്തും ഈ ഫണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും കഴിയും.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്‌ പുറത്തിറക്കിയ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ പിഎസ്‌യു ബോണ്ട്‌ പ്ലസ്‌ എസ്‌ഡിഎല്‍ 40:60 ഇന്‍ഡക്‌സ്‌ ഫണ്ടിന്റെ എന്‍എഫ്‌ഒ സെപ്‌റ്റംബര്‍ 27 വരെ ലഭ്യമാകും. ഇതിന്റെ പോര്‍ട്‌ഫോളിയോയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന എഎഎ റേറ്റിങുള്ള ബോണ്ടുകളിലും എസ്‌ഡിഎല്ലിലും ഉള്ള നിക്ഷേപ അനുപാതം 40: 60 ആയിരിക്കും.

ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ മ്യൂച്വല്‍ ഫണ്ട്‌ പുറത്തിറക്കിയ ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ നിഫ്‌റ്റി എസ്‌ഡിഎല്‍ പ്ലസ്‌ പിഎസ്‌ യു ബോണ്ട്‌ സെപ്‌ 2026 60: 40 ഇന്‍ഡക്‌സ്‌ ഫണ്ടിന്റെ എന്‍എഫ്‌ഒ സെപ്‌റ്റംബര്‍ 23 ആണ്‌ അവസാനിക്കുക. പോര്‍ട്‌ഫോളിയോയില്‍ എസ്‌ഡിഎല്‍ 60 ശതമാനവും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന എഎഎ റേറ്റിങുള്ള ബോണ്ടുകള്‍ 40 ശതമാനവും ആയിരിക്കും.

സ്ഥിരവരുമാനം നല്‍കുന്ന സ്‌കീമുകള്‍ തേടുന്നവര്‍ക്കും ഇടക്കാല നിക്ഷേപ കാലയളവ്‌ തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും അനുയോജ്യമാണിവ.ഓപ്പണ്‍ എന്‍ഡഡ്‌ ഫണ്ടുകള്‍ ആയതിനാല്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ്‌ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയും. 

English Summary : Invest Now in 2 Bond Index Funds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA