ADVERTISEMENT

രണ്ട് ദിവസത്തെ വില വർധനയ്ക്കൊടുവിൽ വ്യാഴാഴ്ച സംസ്ഥാനത്തെ സ്വർണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,360 രൂപയും പവന് 34,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് 4,385 രൂപയിലും  35,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. സെപ്റ്റംബർ 20 ന് രേഖപ്പെടുത്തിയ  34,640 രൂപയാണ്  ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില. സ്വർണത്തിനു ഈ മാസത്തെ  ഏറ്റവും ഉയർന്ന നിരക്ക്  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്. സെപ്റ്റംബറിൽ വില തുടർച്ചയായി  ഇടിയുന്ന പ്രവണതയാണ് സംസ്ഥാനത്തെ സ്വർണ വിപണി നേരിടുന്നത്. രാജ്യാന്തര വിപണിയിൽ ഫെഡ് റിസർവിന്റെ നയപ്രഖ്യാപനങ്ങൾ  അമേരിക്കൻ  വിപണിക്ക്  നൽകിയ ആത്മവിശ്വാസം  ഇന്നലെ  രാജ്യാന്തര  സ്വർണ  വിലയിൽ  തിരുത്തൽ  നൽകി. ബോണ്ട് വരുമാന വീഴ്ചയുടെ പശ്ചാത്തലത്തിൽ 1760  ഡോളറിൽ പിന്തുണ  നേടിയ സ്വർണം തിരിച്ചു  കയറിയേക്കാം.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com