പാന്‍-ആധാര്‍ ബന്ധനം എത്ര നാൾ നീളും?

HIGHLIGHTS
  • അടുത്ത മാർച്ച് 31 വരെ ബന്ധിപ്പിക്കലിന് അവസരമുണ്ട്
pan-card-aadhar-card
SHARE

പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കൽ അനന്തമായി നീളുകയാണോ? 2022 മാര്‍ച്ച് 31 ആണ് അന്തിമ തീയതിയായി നിലവിൽ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം തുടരുന്നതും മൂന്നാം തരംഗത്തിന് സാധ്യത പ്രവചിക്കപ്പെട്ടതുമാണ് കാരണമായി കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് പറയുന്നത്. ഇതിനകം പത്തിലേറെ തവണ ഇങ്ങനെ സമയം നീട്ടി നല്‍കിയിട്ടുണ്ട്.

ബന്ധിപ്പിക്കുന്നതെങ്ങനെ?

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് രണ്ട് കാര്‍ഡുകളിലെയും വിവരങ്ങള്‍ ഒന്നു തന്നെയാണെന്ന് ഉറപ്പ് വരുത്തണം. ആദായ നികുതി ഇ ഫയലിങ് പോര്‍ട്ടല്‍ തുറന്ന് ആധാര്‍-പാന്‍ ലിങ്കിങ് പൂര്‍ത്തിയാക്കാം. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും.

ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നിലവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃ സ്ഥാപിക്കപ്പെടും.

English Summary : What will Happen If the Pan is no linked with Aadhaar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA