ADVERTISEMENT

താഴ്ന്ന വരുമാനമുള്ളവർ, സ്വയംതൊഴിൽ ചെയ്യുന്നവർ, വീട്ടമ്മമാർ തുടങ്ങിയവർക്ക് കുറഞ്ഞ ചെലവിൽ ജീവിതകാലം മുഴുവൻ നിശ്ചിത പ്രതിമാസ െപൻഷൻ ഉറപ്പാക്കാവുന്ന പദ്ധതിയാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ള അടൽ പെൻഷൻ യോജന (APY).

എന്താണ് പദ്ധതി?

60 വയസ്സുവരെ നിശ്ചിത തുക അടച്ചാൽ അതിനു ശേഷം 1,000 രൂപ മുതൽ 5,000 രൂപ വരെ െപൻഷൻ നേടാം. നിക്ഷേപത്തുകയും നിക്ഷേപിക്കുന്ന കാലയളവും അനുസരിച്ചാണ് െപൻഷൻ. ഓരോ പ്രായക്കാരുടെ നിക്ഷേപത്തുക പട്ടികയിൽ കാണുക. വിശദ വിവരങ്ങൾക്ക് npsceransdl.co.in എന്ന െവബ്സൈറ്റും സന്ദർശിക്കാം.

പതിനെട്ടുകാരന് 60 വയസ്സാകുമ്പോൾ, അതായത്, 42 വർഷത്തിനുശേഷം, കിട്ടുന്ന 5,000 രൂപ എന്തിനു തികയും എന്ന ചോദ്യം പ്രസക്തമാണ്. 

APYtables_24

സർക്കാർ വിഹിതം ലഭിക്കും

നിക്ഷേപിക്കുന്ന തുകയുടെ 50% കേന്ദ്രസർക്കാർ വിഹിതമായി ലഭിക്കും. ഇങ്ങനെ പ്രതിവർഷം പരമാവധി 1,000 രൂപ ആദ്യ 5 വർഷം കിട്ടും. െപൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (PFRDA) ആണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. 

ആർക്കെല്ലാം േചരാം?

18 നും 40 നും മധ്യേ പ്രായമുള്ള ഏത് ഇന്ത്യൻ പൗരനും ചേരാം. പ്രവാസ ഇന്ത്യക്കാർക്കു പറ്റില്ല. ആദായനികുതി അടയ്ക്കുന്നവർക്കു ചേരാമെങ്കിലും സർക്കാർ വിഹിതം ലഭിക്കില്ല. പക്ഷേ, നിക്ഷേപത്തുകയ്ക്ക് 80 സി അനുസരിച്ചുള്ള നികുതിയിളവ് ലഭിക്കും. ഒരു വ്യക്തിക്ക് നാഷനൽ െപൻഷൻ പദ്ധതി (NPS)യിലും അടൽ പെൻഷൻ പദ്ധതിയിലും ഒരേ സമയം അംഗമാകാം.

കാലാവധിക്കു മുൻപ്

60 വയസ്സാകും മുൻപു നിക്ഷേപകൻ മരിച്ചാൽ പങ്കാളിക്കു നിക്ഷേപം തുടരുകയോ പണം പിൻവലിക്കുകയോ ചെയ്യാം. െപൻഷൻ വാങ്ങിത്തുടങ്ങിയ‌ ശേഷമാണ് മരിക്കുന്നതെങ്കിൽ പങ്കാളിക്കോ നോമിനിക്കോ െപൻഷൻ കിട്ടും. ഇല്ലെങ്കിൽ അക്കൗണ്ടിലുള്ള തുക നോമിനിക്കു ലഭിക്കും. 

എങ്ങനെ ചേരാം?

പൊതുമേഖലാ ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുകൾ എന്നിവ വഴി ചേരാം. ആധാർ നമ്പറും മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും വേണം. ഫോം ബാങ്കിൽനിന്നോ ഓൺലൈനിലോ ലഭ്യമാണ്. APY അക്കൗണ്ട്, സേവിങ്സ് ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവ പരസ്പരം ബന്ധിപ്പിക്കണം. നിക്ഷേപത്തുക എസ്ബി അക്കൗണ്ടിൽനിന്നു ഡെബിറ്റ് ചെയ്യും. മാസംതോറുമോ മൂന്നോ ആറോ മാസം കൂടുമ്പോഴോ തുക അടയ്ക്കാം. തവണ സംഖ്യകൾ ഒന്നിച്ചടച്ചാൽ ചെറിയ റിബേറ്റ് ഉണ്ട്. 

തവണ മുടങ്ങിയാൽ 100 രൂപയ്ക്ക് 1 രൂപ എന്ന നിരക്കിൽ പിഴയുമുണ്ട്. ആറു മാസം മുടങ്ങിയാൽ അക്കൗണ്ട് മരവിപ്പിക്കും. ഒരു വർഷം മുടങ്ങിയാൽ അക്കൗണ്ട് അവസാനിപ്പിക്കും.

 

English Summary: How to Join Atal Pension Yojana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com