ADVERTISEMENT

മിടുക്കന് മികച്ച പ്രതിഫലം കിട്ടും. നന്നായി ചെയ്താൽ നല്ല ഫലം ഉറപ്പായും കിട്ടും. മടിയന് പരാജയമായിരിക്കും ഫലം. അതു കൊണ്ട്  ഒന്ന് തീരുമാനിക്കുക.. ചെയ്യുന്നത് എന്തായാലും അതിൽ ഒന്നാമനാകണം. ഒന്നും നിസ്സാരമായി കാണരുത്. ചെറിയ കാര്യമാണെങ്കിൽ പോലും ശ്രദ്ധാപൂർവം ചെയ്യുക. കൂടുതൽ മികച്ച റിസൽറ്റ് ഉണ്ടാക്കുന്നതിനായി പരമാവധി അറിവ് ശേഖരിക്കുക. മനശാസ്ത്ര മേഖലയിലെ ദി ലോ ഓഫ് ഇൻറേഗ്രറ്റീവ് കോംപ്ലക്സിറ്റി (സംയോജിത സങ്കീർണ്ണതാ നിയമം) പ്രകാരം പറയുന്നത് കിട്ടിയ അറിവുകൾ വിദഗ്ധമായി സംയോജിപ്പിച്ച് സ്വന്തം മേഖലയിൽ പ്രവർത്തിപ്പിക്കുന്നയാൾ ഏതു ഫീൽഡിലായാലും അതിൽ അത്യുന്നതിയിൽ എത്തുമെന്നാണ്.

സ്വന്തം മേഖലയെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുക

നിങ്ങൾ സെയിൽസ് ഫീൽഡിലാണെങ്കിൽ ആ മേഖലയെ കുറിച്ച് പഠിക്കുക. കിട്ടാവുന്ന അറിവുകൾ നേടുക. അതേ പറ്റിയുള്ള കോഴ്സുകളിലും ട്രെയിനിങുകളിലും പങ്കെടുത്ത് വിജ്ഞാനം ആർജിക്കണം. പ്രസ്തുത മേഖലയിലെ ഉന്നതരുമായി ബന്ധം പുലർത്തണം. ലോക പരിചയം വളർത്താൻ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന ക്ലബുകളിലും അസോസിയേഷനുകളിലും ചേരാം. അങ്ങനെ ജീവിതകാലം മുഴുവൻ ഒരു വിദ്യാർത്ഥിയായി അറിവു നേടിക്കൊണ്ടേയിരിക്കുക. സെയിൽസ് മേഖലയിലെ 20% ആളുകൾ ഇങ്ങനെ ചെയ്യുന്നുണ്ടത്രെ. ഇവർക്ക് ബാക്കിയുള്ള 80% പേരേക്കാൾ 16 ഇരട്ടി അധിക വരുമാനമുണ്ടെന്ന് പറയപ്പെടുന്നു. ഏതു മേഖലയിലാണെങ്കിലും അവിടെ ഈ തത്വം ഒന്നു പരിശീലിച്ചു നോക്കു.. മാറ്റം അനുഭവിച്ചറിയൂ.

English Summary : Try These Small Tips to Increase Your Income

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com