പെന്‍ഷന്‍ ഉൽപ്പന്നങ്ങൾ ഇനി എല്‍ ഐ സി ഓഫീസിലും

HIGHLIGHTS
  • ഒക്ടോബര്‍1 ദേശീയ പെന്‍ഷന്‍ ദിനം
pension
SHARE

കോവിഡ് കാലത്ത് ദേശീയ പെന്‍ഷന്‍ പദ്ധതിയ്ക്ക് കീഴിലെ വിവിധ സ്‌കീമുകള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ടായി. അസംഘടിത മേഖലയിലും സ്വകാര്യ രംഗത്തും പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റി പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പെന്‍ഷൻ ഏജന്റ്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെന്‍ഷന്‍ സ്‌കീമിലേക്ക് ആളുകളെ ചേര്‍ക്കുന്ന നടപടി പി എഫ് ആര്‍ ഡി എ കൂടുതല്‍ ലളിതമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്‍ ഐ സി ഓഫീസുകളില്‍ ഇനിമുതല്‍ പെന്‍ഷന്‍ ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. ഇത് വില്‍ക്കുന്നതിന് എന്‍ പി എസ് ഏജന്റുമാരെയും നിയമിക്കും. എല്‍ ഐ സി, മ്യൂച്ച്വല്‍ ഫണ്ട് ഏജന്റുമാരെ പോലെയാകും ഇവര്‍ പ്രവര്‍ത്തിക്കുക.

പെന്‍ഷന്‍ ദിവസ്

പി എഫ് ആര്‍ ഡി എയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് എന്‍ പി എസ് ദിവസമായി ആചരിക്കും. സംഘടിത- അസംഘടിത മേഖലയിലുള്ള ജനങ്ങള്‍ക്ക് പെന്‍ഷന്‍ ആസൂത്രണം സംബന്ധിച്ച് അവബോധം നല്‍കുകയാണ് പെന്‍ഷന്‍ ദിനാചരണത്തിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യ മേഖലയിലെ ശമ്പളക്കാര്‍, ഓട്ടോണമസ് ജീവനക്കാര്‍ എന്നിവര്‍ക്കുവേണ്ടി വിവിധ പെന്‍ഷന്‍ പദ്ധതികള്‍ പിഎഫ് ആര്‍ഡി എ നടപ്പിലാക്കിയിട്ടുണ്ട്. അസംഘടിത മേഖലയിലെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയില്‍ ഇപ്പോള്‍ മൂന്ന് കോടി അംഗങ്ങളുണ്ട്.

English Summary : PFRDA Attracting more People to Pension Procducts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA