ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഗ്രാമിന്15 രൂപയും പവന് 120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,320 രൂപയും പവന് 34,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. മൂന്ന് ദിവസം ഒരേ  വില തുടർന്ന ശേഷം ഇന്നലെ സ്വർണ വില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 4,335 രൂപയിലും പവന് 34,680 രൂപയിലുമാണ് വ്യാപാരം  നടന്നത്. സ്വർണത്തിന് ഈ മാസത്തെ  ഏറ്റവും ഉയർന്ന നിരക്ക്  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്.രാജ്യാന്തര വിപണിയിൽ  സ്പോട്ട് ഗോൾഡ് 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 1,748.01 ഡോളറായി. ബോണ്ട് യീൽഡ് മുന്നേറ്റം സ്വർണത്തിന് ഇന്നലെ മുന്നേറ്റം നിഷേധിച്ചു. ബോണ്ട് വരുമാനത്തിലെ അടുത്ത തിരുത്തൽ സ്വർണത്തിന് 1770 ഡോളർ സാധ്യമാക്കിയേക്കും എന്ന് വിദഗ്ധറഅ‍ അഭിപ്രായപ്പെട്ടു.

English summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com