ADVERTISEMENT

ഇന്ന് ലോക സാമ്പത്തിക ആസൂത്രണ ദിനമാണ്. ഓരോ വ്യക്തിയും സ്വന്തം സാമ്പത്തിക ആസ്തി അവലോകനം ചെയ്യുവാനും വേണ്ട മാറ്റങ്ങൾ വരുത്തുവാനും നിക്ഷേപങ്ങൾ പുതിയതായി തുടങ്ങുവാനും ബാധ്യതകളെ പടിപടിയായി കുറച്ചുകൊണ്ടുവരുവാനും ഇന്നത്തെ ദിനം ഉപയോഗിക്കാം. ഇതിനായി ചില തുടക്കങ്ങളിതാ:

∙ബാങ്ക്, ഓഹരി, പി പി എഫ്, പോസ്റ്റ് ഓഫീസ്, കുറി തുടങ്ങിയ എല്ലാ നിക്ഷേപങ്ങളുടെയും വിവരങ്ങൾ എഴുതി വെക്കുക. ഓരോന്നിലും നിന്നും ലഭിക്കുന്ന വാർഷികാദായവും കണക്കാക്കുക.

∙വായ്‌പകൾ തുടരുന്നത് മൊത്തം സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കും എന്നു വിലയിരുത്തുക വേണമെങ്കിൽ ഉള്ള സമ്പാദ്യത്തിൽ നിന്നും കുറച്ചെടുത്ത് വായ്പകൾ അവസാനിപ്പിക്കുവാൻ പറ്റുമോ എന്നാലോചിക്കുക. 

∙നികുതിയിളവ് ലഭിക്കുന്ന പുതിയ സമ്പാദ്യ മാർഗങ്ങളെയും പലിശ കുറവ് ഉള്ള വായ്പകളെയും കുറിച്ച് മനസിലാക്കി വരുമാനം ക്രമീകരിക്കുക.

∙കമ്പനി ആരോഗ്യ ഇൻഷുറൻസ് നല്കുന്നില്ലെങ്കിൽ നിശ്ചയമായും കുടുംബത്തിനുകൂടി എടുക്കുക. ടേം ഇൻഷുറൻസ്, എടുക്കുന്നതിൽ ഉപേക്ഷ വേണ്ട. കുറഞ്ഞ പ്രീമിയത്തിന്  കൂടുതൽ തുക  (മരണം സംഭവിച്ചാൽ) ലഭിക്കുന്നതിനാൽ കുടുംബത്തിന്റെ സുരക്ഷക്ക് അത് അത്യാവശ്യമാണ്. 

∙കുട്ടികളുടെ വിദ്യാഭ്യാസം ഒരു നിക്ഷേപമെന്ന രീതീയിൽ കണ്ട് അതിനാവശ്യമായ തുക വകയിരുത്തുക.

∙പെൻഷൻ പദ്ധതികളിൽ അംഗമല്ലെങ്കിൽ, വിരമിക്കലിനുശേഷം ജീവിക്കാനുള്ള തുക കണ്ടെത്തുവാൻ നിശ്ചയമായും ഒരു മ്യൂച്ചൽ ഫണ്ടിൽ ചേരുക.

∙നിക്ഷേപ വിവരങ്ങൾ ജീവിത പങ്കാളിയുമായി പങ്കുവെക്കുക. 

പേഴ്‌സണൽ ഫിനാൻസ് ലേഖനങ്ങൾ  കൂടുതലായി വായിക്കുക. ഓരോ ദിവസവുമുള്ള സാമ്പത്തിക രംഗത്തെ മാറ്റങ്ങളറിയുന്നതിനും പുതിയ നിക്ഷേപ സാധ്യതകളും പൊതുവിവരങ്ങളും മനസിലാക്കുന്നതിനും അങ്ങനെ സാധിക്കും.

English Summary: Need a good Financial Palnning in this World Financial Planning Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com