ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു.ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4380 രൂപയും പവന് 35,040 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന്  4,360 രൂപയിലും  പവന് 34,880 രൂപയിലും ആണ്  ബുധനാഴ്ച വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ വ്യാഴാഴ്ചയാണ് സ്വർണവില സ്ഥിരത കൈവരിച്ചത്. സ്പോട്ട് ഗോൾഡ്  ഔൺസിന് 1,761.36 ഡോളർ എന്ന നിരക്കിലാണ്. യുഎസിലെ സാമ്പത്തിക അരക്ഷിതാവസ്ഥ ഇന്നലെ സ്വർണത്തിന് മുന്നേറ്റം നൽകിയെങ്കിലും ഇടയ്ക്ക് സാഹചര്യം മാറിയത് അത്ര നേട്ടം നൽകിയില്ല. ബോണ്ട് വരുമാനം ക്രമപ്പെടുന്നത് സ്വർണത്തിന് പ്രതീക്ഷയാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com