ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും വർധിച്ച് യഥാക്രമം 4,390 രൂപയും 35,120 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വീതം വർധിച്ച്  4,380 രൂപയിലും 35,040 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയും ആയി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ ഇന്നലെ  ബോണ്ട് വരുമാനം ഉയർന്നതിന്റെ ചുവടു പിടിച്ച് സ്വർണം മുന്നേറ്റം മറന്നു. 1750 ഡോളറിൽ ക്രമപ്പെടുന്ന സ്വർണ വില മുന്നേറ്റ പ്രതീക്ഷയിലാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com