ADVERTISEMENT

സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റമില്ല. നാല് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 4,390 രൂപയിലും പവന് 35,120 രൂപയിലുമാണ് ഒക്ടോബർ 8 മുതൽ വ്യാപാരം നടക്കുന്നത്.ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഒക്ടോബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4340 രൂപയും പവന് 34,720 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.നവരാത്രി ആഘോഷങ്ങൾക്കിടയിലും രാജ്യത്തെ സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. അതേ സമയം അമേരിക്കൻ ഡോളർ ഇടിഞ്ഞതിനാൽ രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞു. സ്പോട്ട് ഗോൾഡ് ഔൺസിന് 1,756.25 ഡോളറായി കുറഞ്ഞു. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ  1,756.80 ഡോളർ എന്ന നിരക്കിൽ മാറ്റമില്ല.1780 ഡോളർ ഉയർന്ന ശേഷം തിരിച്ചു വന്ന രാജ്യാന്തര സ്വർണ വില 1740 ഡോളറിൽ കൂടുതൽ പിന്തുണ പ്രതീക്ഷിക്കുന്നു. സ്വർണം അടുത്ത കുതിപ്പ് ആരംഭിച്ചേക്കാം.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com