ADVERTISEMENT

കേരള തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് ആനുകൂല്യങ്ങൾ. തൊഴിലാളിയും തൊഴിലുടമയും അംശാദായവും നൽകണം. തിരുവനന്തപുരം ആസ്ഥാനമായുള്ള ബോർഡിന് പത്തു ജില്ലാ ഓഫിസുകൾ ഉണ്ട്.

1948 ലെ ഫാക്ടറീസ് നിയമം, 1975 ലെ ക്ഷേമനിധി തൊഴിലാളി നിയമം സെക്‌ഷൻ 2 (എഫ്), 1951ലെ പ്ലാന്റേഷൻ നിയമം, 1955 ലെ ചാരിറ്റബിൾ സൊസൈറ്റി റജിസ്ട്രേഷൻ ആക്ട്, സൊസൈറ്റി റജിസ്ട്രേഷൻ ആക്ട് എന്നിവയുടെ പരിധിയിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അംഗങ്ങളാകാം. സ്ഥാപനത്തിന്റെ മാനേജരും പാർട് ടൈം ജോലിക്കാരും അപ്രന്റീസുകളും തൊഴിലാളിയുടെ നിർവചനത്തിൽ ഉൾപ്പെടാത്തതിനാൽ അംഗത്വത്തിന് അർഹരല്ല. 

എങ്ങനെ നേടാം?

ഒരു വർഷം 30 ദിവസമെങ്കിലും ജോലി ചെയ്തിരിക്കണം. അംശദാനം നൽകിയിരിക്കണം.അംഗമാകുന്ന തൊഴിലാളി അർധ വാർഷിക അംശദാന വിഹിതമായി 4 രൂപ നൽകണം. തൊഴിലുടമയും ഓരോ തൊഴിലാളിക്കും േവണ്ടി 8 രൂപ അടയ്ക്കണം. ജില്ലാ ഓഫിസുകൾ വഴിയോ  www.labourwelfarefund.in എന്ന വെബ്ൈസറ്റിലൂടെ ഓൺലൈനായോ പണം അടയ്ക്കാം. 

എന്തെല്ലാം ആനുകൂല്യങ്ങൾ?

∙ ചികിത്സയ്ക്ക് 15,000 രൂപ – ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കായി 15,000 രൂപ വരെ ലഭിക്കും. ഒരു തൊഴിലാളിക്ക് ഒരു തവണ മാത്രം. 

∙ മരണപ്പെട്ടാൽ കാൽ ലക്ഷം– ജോലിയിലിരിക്കെ മരിച്ചാൽ ആശ്രിതർക്ക് 25,000 രൂപ അനുവദിക്കും. ഒരു വർഷത്തിനകം മരണ സർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയടക്കം അപേക്ഷിക്കണം. 

∙ അംഗവൈകല്യത്തിന് 7,500 രൂപ– ജോലിയിൽ അപകടം മൂലം അംഗവൈകല്യം ഉണ്ടായാൽ കൃത്രിമ ഉപകരണം വാങ്ങാൻ സഹായം ലഭിക്കും. കാഴ്ചശക്തി, കേൾവിക്കുറവ്, സംസാരശേഷിക്കുറവ് തുടങ്ങിയവയ്ക്കും ആനുകൂല്യം അനുവദിക്കും. 7,500 രൂപയാണ് പരമാവധി സഹായം.

∙ പ്രസവാനുകൂല്യം 15,000– പ്രസവം കഴിഞ്ഞ് ഒരു വർഷത്തിനകം അപേക്ഷിക്കണം. കുഞ്ഞിന്റെ ജനന സർ‌ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇഎസ്ഐയിലോ മറ്റേതെങ്കിലും പദ്ധതിപ്രകാരമോ ആനുകൂല്യം കൈപ്പറ്റിയിട്ടുള്ളവർ അർഹരല്ല.

∙ വിവാഹ ധനസഹായം– സ്ത്രീ തൊഴിലാളികൾക്കും തൊഴിലാളികളുടെ െപൺമക്കൾക്കും (രണ്ടുേപർക്ക്) 7,500 രൂപ വീതം. പ്രതിമാസ വരുമാനം 20,000 രൂപയിൽ കവിയരുത്. ഒരു വർഷത്തിനകം അപേക്ഷിക്കണം. 

∙ ശവസംസ്കാരത്തിന്– ജോലിയിലിരിക്കെ തൊഴിലാളി മരിച്ചാൽ 2,000 രൂപ. 

∙ ഭിന്നശേഷിക്കാരായ,അവിവാഹിതരായ മക്കൾക്ക് മാസം 250 രൂപ വീതം.

∙ ഹൈസ്കൂൾ വിദ്യാർഥികൾക്ക് 600 രൂപ വീതം. 

∙ എസ്എസ്എൽസിക്ക് ഫുൾ A+ നേടിയാൽ 1,000 രൂപ അവാർഡ് ലഭിക്കും. ഒരു ജില്ലയിൽ 25 പേർക്കാണ് അർഹത. ‌

എസ്‌സി/എസ്ടി വിഭാഗത്തിൽ ഉന്നതപ്രകടനം കാഴ്ചവച്ച രണ്ടുേപർക്കും കാഷ് അവാർഡ് സമ്മാനിക്കും. സിബിഎസ്‌സി, ഐസിഎസ്‌സി സിലബസുകളും പരിഗണിക്കും.

∙ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരെ പഠിക്കാൻ 800 മുതൽ 3,600 വരെ ധനസഹായം ലഭിക്കും. ഓരോ കോഴ്സിന്റെയും ഒന്നാം വർഷമാണ് അപേക്ഷിക്കേണ്ടത്. 

കുമളിയിലെ തൊഴിലാളി വിശ്രമകേന്ദ്രം

തൊഴിലാളി ക്ഷേമബോർഡിന്റെ കുമളിയിലെ വിശ്രമകേന്ദ്രത്തിൽ തൊഴിലാളികൾക്കും  ആശ്രിതർക്കും സൗജന്യനിരക്കിൽ ഭക്ഷണവും താമസസൗകര്യവും ലഭിക്കും. 200 രൂപ മുതൽ മുറികൾ ലഭ്യമാണ്. മിനി ഹാളിന് 1,000 രൂപയും ഓഡിറ്റോറിയത്തിന് 5,000 രൂപയുമാണ് വാടക. ഫോൺ: 04869– 222722, 04869–222017

English Summary : Employees will get these Benefits from Kerala Labor Welfare Fund Board

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com