ADVERTISEMENT

ഡിസംബർ 31ന് മുമ്പ് മസ്റ്ററിങ് പൂർത്തിയാക്കാത്ത സർവീസ് പെൻഷൻകാർക്കും കുടുംബപെൻഷൻകാർക്കും 2022 ജനുവരി മുതൽ പെൻഷൻ ലഭിക്കില്ല. പെൻഷൻ വിതരണ ഏജൻസി / ട്രഷറികളിൽ മസ്റ്ററിങ്ങിന് നേരിട്ട് എത്താൻ കഴിയാത്തവർക്ക് തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ വാതിൽപ്പടി സേവനം പ്രയോജനപ്പെടുത്താം.

പോസ്റ്റ് ഇൻഫോ (Postinfo ) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ തപാൽ വകുപ്പു നൽകുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് മസ്റ്ററിങിനായി പരിഗണിക്കും. കേന്ദ്ര – സംസ്ഥാന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ പി എഫ് ഒ) ഉൾപ്പെടെ ഏതു പെൻഷൻകാർക്കും ഇതിന് അടുത്തുള്ള തപാലാപ്പീസുമായി ബന്ധപ്പെടാം.

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിനായി തപാൽ വകുപ്പിന്റെ പോസ്റ്റ് ഇൻഫോ മൊബൈൽ ആപ്ലിക്കേഷനിലോ, ഐപിപിബി 155299 എന്ന ടോൾഫ്രീ നമ്പറിലോ റജിസ്റ്റർ ചെയ്യണം. തുടർന്ന് അടുത്തുള്ള പോസ്റ്റോഫീസിലെ പോസ്റ്റ്മാനോ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററോ അപേക്ഷകനെ സന്ദർശിക്കും. പെൻഷൻ വാങ്ങുന്ന വ്യക്തി ആധാർ നമ്പറും പെൻഷൻ വിവരങ്ങളും നൽകണം. സർട്ടിഫിക്കറ്റ് രൂപീകരണ പ്രക്രിയ പൂർത്തിയാകുമ്പോൾ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ് എം എസ് ലഭിക്കും. ജീവൻ പ്രമാൺ ലിങ്കിലൂടെ ഓൺലൈനായും അടുത്തുള്ള പോസ്റ്റോഫീസിലൂടെയും സർട്ടിഫിക്കറ്റ് ലഭിക്കും. 70 രൂപയാണ് ഫീസ്. കിടപ്പു രോഗികളായ പെൻഷൻകാർക്കും അന്യ സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും തപാൽ വകുപ്പിന്റെ വാതിൽപ്പടി സേവനം അനുഗ്രഹമാകും.

English Summary: Complete Your Pension Mustering Before Dec 31 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com