ADVERTISEMENT

വിദേശത്തു നിന്നും മടങ്ങിയെത്തിയവർക്കും വിദേശത്തേക്കു പോകാൻ തയാറെടുക്കുന്നവർക്കും സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങൾ നിരവധിയാണ്. ഇവയെക്കുറിച്ച് അറിഞ്ഞിരുന്നാൽ നിങ്ങളുടെ പ്രവാസ ജീവിതം അല്ലെങ്കിൽ നാട്ടിൽ മടങ്ങിയെത്തിയശേഷമുള്ള നാളുകൾ ആശങ്കരഹിതമാക്കാം. വിദേശത്തു നിന്നു മടങ്ങി വരുന്നവർക്കും വിദേശ യാത്രയ്ക്ക് തയാറെടുക്കുന്നവർക്കും സംസ്ഥാന സർക്കാരിൽ നിന്നു ലഭ്യമായ സഹായങ്ങളെക്കുറിച്ച് സമ്പാദ്യം വെർച്ച്വൽ ഫിനാൻഷ്യൽ സമ്മിറ്റിൽ ഇന്ന് വൈകിട്ട് നാലിന് പ്രത്യേക പരിപാടി സംഘടിപ്പിക്കും. നോർക്ക് റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത് കോളശേരി എന്നിവ‍ർ പാനൽ ചർച്ചയിൽ പങ്കെടുക്കും. പ്രവാസികള്‍ക്ക് സംശയങ്ങളുന്നയിക്കാനും അവസരമുണ്ട്. വെബിനാറിൽ‍ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

English Summary : Sampadyam - Norka Roots Webinar on NRI Life Today at 4pm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com