തലവേദന ഒഴിയുന്നു!ജീവനക്കാര്‍ക്കിനി ജോലി മാറുമ്പോള്‍ പിഎഫ് അക്കൗണ്ട് മാറേണ്ട

HIGHLIGHTS
  • ഇപിഎഫ്ഒ കേന്ദ്രീകൃത ഐടി സംവിധാനത്തിന് അംഗീകാരം
office4
SHARE

ജോലി മാറി പുതിയൊരിടത്ത് ചേരുന്നതിലും ബുദ്ധിമുട്ടാണ് അതുമായി ബന്ധപ്പെട്ട് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് മാറ്റുന്നത്. എന്നാൽ  ജോലി മാറുന്നതനുസരിച്ച് ജീവനക്കാരന്റെ  എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ട്രാന്‍സ്ഫര്‍ ചെയ്യുകയോ അല്ലെങ്കില്‍  പിഎഫ് അക്കൗണ്ടുകള്‍  ലയിപ്പിക്കുകയോ ചെയ്യുന്ന രീതിക്ക്  ഉടന്‍ തന്നെ മാറ്റം വന്നേക്കും. പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും മികച്ച സേവനം ലഭ്യമാക്കുന്നതിനുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഒരു കേന്ദ്രീകൃത ഐടി സംവിധാനം കൊണ്ടു വരാന്‍  അംഗീകാരം നല്‍കി. 

എളുപ്പമാകും

കേന്ദ്രീകൃത സംവിധാനം ഏതൊരു അംഗത്തിന്റെയും പിഎഫ് അക്കൗണ്ടുകളുടെ ലയനം സുഗമമാക്കും. അതുപോലെ  ഒന്നിലേറെ പിഎഫ് അക്കൗണ്ടുകള്‍ ഉണ്ടാകാനിടയില്ല. ജോലി മാറുന്നതിന് അനുസരിച്ച് ജീവനക്കാര്‍ ഇപിഎഫ് അക്കൗണ്ട്  ട്രാന്‍സ്ഫര്‍ ചെയ്യേണ്ടിയും വരില്ല.   സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ (സിബിടി) യോഗത്തിലാണ് ഈ തീരുമാനം .

plan-b-

ഇപ്പോഴെങ്ങനെ?

നിലവില്‍ ഒരു അംഗം ജോലി മാറുമ്പോള്‍ പുതിയ കമ്പനിയില്‍ പുതിയ ഇപിഎഫ് അക്കൗണ്ട് തുറക്കണം മാത്രമല്ല ജീവനക്കാരന്‍ മുന്‍ കമ്പനിയില്‍ ഇപിഎഫ് അക്കൗണ്ടിലുള്ള പണം അയാളുടെ  പുതിയ തൊഴിലുടമയ്ക്ക് കൈമാറുകയും വേണം. ഇത് ഓണ്‍ലൈനായും ചെയ്യാം. അക്കൗണ്ട് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനായി പുതിയ പാസ്ബുക്ക് എടുക്കുകയും വേണം. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ഇതിന് മാറ്റം വരും. ജീവനക്കാര്‍ ജോലി മാറുമ്പോള്‍ അവരുടെ പ്രൊവിഡന്റ് ഫണ്ടിലെ പണം കൈമാറേണ്ടതില്ലെന്ന് ഉറപ്പാക്കും. ജീവനക്കാരന്‍ ജോലി മാറിയാലും അവരുടെ പ്രൊവിഡന്റ് ഫണ്ട് നമ്പര്‍ അതേപടി തുടരും. അക്കൗണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് സംബന്ധിച്ച്  അവര്‍ക്ക് വിഷമിക്കേണ്ടതില്ല എന്നര്‍ത്ഥം.

നിങ്ങളുടെ പലിശ കിട്ടിയോ?

അതേസമയം, നവംബര്‍ 1 മുതല്‍ 25 കോടി പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിലേക്ക് ഇപിഎഫ്ഒ പലിശ ക്രെഡിറ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് 8.5 ശതമാനം പലിശ ലഭിക്കുമെന്ന് ഇപിഎഫ്ഒ അടുത്തിടെ  അറിയിച്ചിരുന്നു.

English Summary : No Need to Change Your PF Account While You Switch to a New Job

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA