ADVERTISEMENT

ദാരിദ്യരഹിത കേരളം നമ്മുടെയെല്ലാം സ്വപ്നമാണ്. നീതി ആയോഗിന്റെ ദാരിദ്യസൂചിക പ്രകാരം ഇന്ത്യയിൽ ദാരിദ്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. നമ്മുടെ സംസ്ഥാനത്തിൽ 0.71 % പേർ മാത്രമേ ദാരിദ്ര്യം അനുഭവിക്കുന്നവരായുള്ളൂ. ഈ പശ്ചാത്തലത്തിൽ ദാരിദ്ര്യരഹിത കേരളത്തിനായുള്ള ചുവടുവയ്പുകൾ ഏറെ പ്രസക്തമാണ്. നമ്മുടെ നാട്ടിൽ നിന്ന് ദാരിദ്യം പൂർണമായും തുടച്ചു നീക്കാനുള്ള പദ്ധതികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.

മുഖ്യധാരയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ

അതിദാരിദ്യം അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവർക്ക് അതിജീവനത്തിനായുള്ള മൈക്രോ പദ്ധതികൾ നടപ്പിലാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള സർവേ നടപടികൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഇത് ഡിസംബർ 31നുള്ളിൽ പൂർത്തിയാക്കാനാണ് നിർദ്ദേശം. ഭക്ഷണലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ വിലയിരുത്തിയാണ് അതിദരിദ്രരെ കണ്ടെത്തുന്നത്. പട്ടികജാതി/വർഗക്കാർ, തീരദേശ നിവാസികൾ, നഗര ദാരിദ്യം അനുഭവിക്കുന്നവർ, പ്രത്യേക ദുർബല വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ട്. ബാഹ്യ സഹായം കൂടാതെ ജീവിക്കാൻ പ്രാപ്തിയില്ലാത്ത അശരണർ, ആലംബഹീനർ, അഗതികൾ, തൊഴിൽ ശേഷിയില്ലാത്തവർ എന്നിങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തി അവരെ മുഖ്യധാരയിൽ എത്തിക്കുകയാണ് ലക്ഷ്യം.

ദാരിദ്ര്യരഹിത കേരളം

ജനകീയ പങ്കാളിത്തത്തോടെയാണ് സർവെ നടപടികൾ പുരോഗമിക്കുന്നത് .അതിദാരിദ്യം അനുഭവിക്കുന്നവരെ കണ്ടെത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുതല സമിതികൾ നിലവിൽ വന്നു കഴിഞ്ഞു. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഓരോ പ്രദേശത്തും  അതിജീവിതത്തിനായി മല്ലിടുന്ന  കുടുംബങ്ങളെ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി പട്ടികയിൽ ഉൾക്കൊള്ളിക്കാൻ അതാത് ഇടങ്ങളിലുള്ളവർ ശ്രദ്ധിക്കണം. ഇത്തരം ശ്രമങ്ങളിലൂടെ ദാരിദ്ര്യരഹിത കേരളമെന്ന സ്വപ്നം സമീപ ഭാവിയിൽത്തന്നെ നമുക്ക് നേടിയെടുക്കാം.

English Summary : Poverty Eradication Initiatives Strated in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com