ADVERTISEMENT

നവംബറിൽ കനത്ത ചാഞ്ചാട്ടം നേരിട്ട ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,495 രൂപയിലും പവന് 35,960 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. നവംബർ മാസത്തെ സ്വർണ വില ഏറ്റകുറച്ചിലുകൾക്ക് വിധേയമായിരുന്നു. നവംബർ ഒന്നിന് ഗ്രാമിന് 4470 രൂപയും പവന് 35760 രൂപയുമായിരുന്നു വില. അതായത് നവംബറിലെ വിലവ്യത്യാസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ്.

അതേ സമയം ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് നവംബർ 16നാണ്. ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയുമാണ് അന്നത്തെ നിരക്ക് നവംബർ അവസാനിക്കുമ്പോൾ ഉയർന്ന വിലയിൽ നിന്നുള്ള വ്യത്യാസം ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്.രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,793.72 ഡോളറിലെത്തി. 

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com