സമയം കഴിഞ്ഞു, നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചോ?

HIGHLIGHTS
  • ഡിസംബര്‍ 1 മുതല്‍ ഇപിഎഫ് അക്കൗണ്ടിലേക്ക് ഇപിഎഫ് വിഹിതമടയ്ക്കാന്‍ തൊഴിലുടമയ്ക്ക് കഴിയില്ല
Aadhaar
SHARE

നിങ്ങളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍ ) ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചു. ഇനിയും നിങ്ങളുടെ യുഎഎന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ ഈ മുതല്‍ തൊഴിലുടമയുടെ ഭാഗത്തു നിന്നുള്ള സംഭാവന പിഎഫ് അക്കൗണ്ടിലേക്ക് എത്തുന്നതില്‍ തടസ്സമുണ്ടായേക്കും.

യുഎഎന്‍ ആധാറുമായി ബിന്ധിപ്പിച്ചിട്ടില്ലെങ്കില്‍ 2021 ഡിസംബര്‍ 1 മുതല്‍  നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് മാസം തോറുമുള്ള ഇപിഎഫ് വിഹിതം നിക്ഷേപിക്കാന്‍ തൊഴിലുടമയ്ക്ക് കഴിയില്ല. അതിനാല്‍  തൊഴിലുടമയുടെ വിഹിതം ഇപിഎഫ് അക്കൗണ്ടിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിർബന്ധമായും എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ് ) അക്കൗണ്ട് ഉടമകള്‍  അവരുടെ യുഎഎന്‍ ( യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍) ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമായിരുന്നു. മാത്രമല്ല, യുഎഎന്‍ വെരിഫൈ ചെയ്ത് ആധാറുമായി ബന്ധിപ്പിക്കുന്നത് വരെ ഇപിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനും അനുവദിക്കില്ല.

ഡിസംബര്‍ 1 മുതല്‍  യുഎഎന്‍ ഉപയോഗിച്ചുള്ള ആധാറിന്റെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് മാത്രം  ഇലക്ട്രോണിക് ചലാന്‍-കം-റിട്ടേണുകള്‍ (ഇസിആര്‍) ഫയല്‍ ചെയ്താല്‍ മതിയെന്നാണ് തൊഴിലുടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ യുഎഎന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ?

നിങ്ങളുടെ യുഎഎന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍, ചുവടെ പരിശോധിക്കാവുന്നതാണ് 

1: https://unifiedportal-mem.epfindia.gov.in/memberinterface/  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

2:  യുഎഎന്‍, പാസ് വേർഡ് എന്നിവ നല്‍കി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

3:  ലോഗിന്‍ ചെയ്തതിന് ശേഷം, 'മാനേജ്' ടാബിന് താഴെയുള്ള 'കെവൈസി' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

സ്‌ക്രീനിലെ ' വെരിഫൈയ്ഡ് ഡോക്യുമെന്റ് ' എന്ന ടാബിന് താഴെ  നിങ്ങളുടെ ആധാര്‍ നമ്പര്‍ കാണിക്കുകയും അപ്രൂവ് ചെയ്തിട്ടും ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ യുഎഎന്‍ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്നു എന്നാണ്.

അതേസമയം വെരിഫൈയ്ഡ് ഡോക്യൂമെന്റ് ടാബിന് കീഴില്‍ ആധാര്‍ നമ്പര്‍ കാണിച്ചിട്ടില്ലെങ്കില്‍, നിങ്ങളുടെ യുഎഎന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. അങ്ങനെയെങ്കില്‍ എത്രയും വേഗം യുഎഎന്‍ ആധാറുമായി ബന്ധിപ്പിക്കണം.

യുഎഎന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്

യുഎഎന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്  നാല് വഴികളുണ്ട്:

1.  മെമ്പര്‍ സേവാ പോര്‍ട്ടല്‍ വഴി

2.  ഉമാങ് ആപ്പ് ഉപയോഗിച്ച്

3.  ഇപിഎഫ്ഒയുടെ ഇ-കെവൈസി പോര്‍ട്ടലില്‍ ഒടിപി വെരിഫിക്കേഷന്‍ വഴി

4.  ഇപിഎഫ്ഒയുടെ കെവൈസി പോര്‍ട്ടലില്‍ ബയോമെട്രിക് തെളിവുകള്‍  ഉപയോഗിച്ച്

മെമ്പര്‍  സേവാ പോര്‍ട്ടല്‍ വഴി യുഎഎന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്

1: https://unifiedportal-mem.epfindia.gov.in/ എന്നതില്‍ മെമ്പര്‍ സേവാ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.

2: 'മാനേജ്' ടാബിന് താഴെയുള്ള 'കെവൈസി' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

3: കെവൈസി രേഖ ചേര്‍ക്കാന്‍ 'ആധാര്‍' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

4: ആധാര്‍ പ്രകാരമുള്ള നിങ്ങളുടെ പേര് സ്‌ക്രീന്‍ കാണിക്കും. ആധാര്‍ നമ്പര്‍ നല്‍കുക. നിങ്ങളുടെ ആധാര്‍ നമ്പര്‍ പങ്കിടാന്‍  ആഗ്രഹിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വെര്‍ച്വല്‍ ഐഡി നമ്പറും നല്‍കാം.

യുഎഎന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നിങ്ങള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷന്  സമ്മതം നല്‍കേണ്ടതുണ്ട്.

5: 'സേവ് ' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത് സേവ് ചെയ്തുകഴിഞ്ഞാല്‍ ' pending KYC' എന്നതിന് കീഴില്‍ കാണിക്കും. നിങ്ങളുടെ യുഎഎന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തൊഴിലുടമ അനുമതി നല്‍കേണ്ടതുണ്ട്. തൊഴിലുടമ അംഗീകരിച്ചുകഴിഞ്ഞാല്‍, ലിങ്കിങ്  പ്രക്രിയ പൂര്‍ത്തിയാകുന്നതിന്  ഇപിഎഫ്ഒയും  കൂടി അംഗീകരിക്കേണ്ടതുണ്ട്.

2021 മെയിലാണ്  യുഎഎന്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.   ജീവനക്കാര്‍ക്ക് അവരുടെ യുഎഎന്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ തൊഴിലുടമകള്‍ക്ക് ഇസിആര്‍  ഫയല്‍ ചെയ്യാനും പ്രതിമാസ സംഭാവനകള്‍ നിക്ഷേപിക്കാനും കഴിയൂ.

English Summary: Check and Cofirm Your EPF Account and Aadhar Linking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA