ADVERTISEMENT

സംസ്ഥാനത്ത് പുതിയ മാസത്തിന്റെ  തുടക്കത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4,485 രൂപയിലും പവന് 35,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. സംസ്ഥാനത്ത്  നവംബർ മാസം സ്വർണവില കനത്ത ചാഞ്ചാട്ടമാണ് നേരിട്ടത്.നവംബർ ഒന്നിന് ഗ്രാമിന് 4470 രൂപയും പവന് 35760 രൂപയുമായിരുന്നു വില. നവംബറിൽ  ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വില വ്യത്യാസം നേരിട്ടിരുന്നു. നവംബർ 16ന് ഏറ്റവും ഉയർന്ന നിരക്കായ ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയും രേഖപ്പെടുത്തി. നവംബർ 3,4 ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കായ പവന്  35,640 രൂപയും രേഖപെടുത്തി. രാജ്യാന്തരവിപണിയിൽ ഫെഡ് ചെയർമാൻ പണപ്പെരുപ്പം ‘’താൽക്കാലികം’’ അല്ല എന്ന പ്രസ്താവനക്കൊപ്പം ഫെഡിന്റെ ബോണ്ട് വാങ്ങൽ വേഗത്തിൽ നടപ്പിലാക്കണമെന്ന് കൂടി പറഞ്ഞത് ഡോളറിനും, ബോണ്ടിനും നൽകിയ മുന്നേറ്റം സ്വർണത്തിന് രാജ്യാന്തര വിപണിയിൽ ഇന്നലെ വീഴ്ച നൽകി. അതോടെ 1770 ലേക്ക് വീണു സ്വർണം.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com