വീട്ടു ചെലവു വരുതിയിലാക്കണോ? ഇതാ ഒരു സിമ്പിൾ സൂത്രം

HIGHLIGHTS
  • വീട്ടുചെലവിൽ കാര്യമായ കുറവു വരുത്താനും കഴിയും
samba-diary
SHARE

വിലക്കയറ്റത്തിന്റെ ഈ കാലത്ത് ആ‍ഞ്ഞുപിടിച്ചിട്ടും വീട്ടുചെലവ് വരുതിയിലാക്കാൻ  കഴിയാത്തൊരു വീട്ടമ്മയാണോ നിങ്ങൾ? അതോ പല തരം മൊബൈൽ ബജറ്റിങ് ആപ്പുകൾ പയറ്റിയിട്ടും കുടുംബ ബജറ്റ് പിടിതരാതെ വഴുതിപ്പോകുന്നതിൽ ആശങ്കപ്പെടുന്ന ന്യൂജൻ കുടുംബനാഥനോ? അതുമല്ലെങ്കിൽ പെൻഷൻ കിട്ടുന്നതുകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന സീനിയർ സിറ്റിസണോ? 

ആരുമാകട്ടെ, നിങ്ങളെ സഹായിക്കാൻ മനോരമ സമ്പാദ്യം ഡയറിക്കു കഴിയും. കാരണം മറ്റേതു ഡയറിയിലും ഇല്ലാത്ത ചില സവിശേഷതൾ ഇതിലുണ്ട്. 

ഓരോ ദിവസത്തെയും ചെലവുകൾ അതതു ദിവസം തന്നെ എഴുതി സൂക്ഷിക്കാൻ പ്രത്യേകം കോളമാണ് അതിൽ ആദ്യത്തേത്. പഴം വാങ്ങിയാലും പച്ചക്കറി വാങ്ങിയാലും അതതു കോളത്തിൽ തുക മാത്രം എഴുതിയാൽ മതി. അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ. യാത്രാക്കൂലിയാകട്ടെ, വണ്ടിക്ക് ഇന്ധനം നിറച്ചതാകട്ടെ, സംഭാവനയോ വഴിപാടോ കടമോ എന്തുമാകട്ടെ അതാതിടത്ത് തുക മാത്രം എഴുതിയാൽ മതി. 

എന്നിട്ട് എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പ് ഈ കണക്കുകളിൽ ഒന്നു കണ്ണോടിക്കൂ. നിങ്ങൾ പ്രതീക്ഷിച്ചതിലും എത്ര തുക  അന്നു കൂടുതലായി  ചെലവാക്കി എന്നു മനസിലാക്കാം. മാത്രമല്ല  ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ അതിൽ തന്നെ നല്ലൊരു  തുക ലാഭിക്കാമായിരുന്നെന്നും സ്വയം തിരിച്ചറിയാം. അടുത്ത തവണ അത്തരം  ചെലവുകൾ  നിയന്ത്രിക്കാൻ  മനസ് തന്നെ നിങ്ങളോട് നിർദേശിക്കും. ഇതുവഴി വീട്ടുചെലവിൽ കാര്യമായ  കുറവു വരുത്താനും കഴിയും. 

തീർന്നില്ല. അതതു മാസം ഓരോ ദിവസത്തെയും ചെലവുകളെല്ലാം കൂടി കൂട്ടിയെടുത്ത് എഴുതാനുള്ള ഒരു പേജ് പ്രത്യേകമുണ്ട്.12 മാസത്തെയും വരവും ചെലവും കണക്കുകൂട്ടി വെറുതെ കോളങ്ങൾ പൂരിപ്പിച്ചാൽ മാത്രം മതി. ഡയറിയുടെ അവസാനം 12 പേജുകൾ ഇതിനായി നീക്കിവെച്ചിരിക്കുന്നു. ഇതുവഴി   ഓരോ മാസവും മുൻമാസത്തെ വരവു ചെലവു കണക്കുകൾ നോക്കി വിശകലനം ചെയ്യാം. ഇതെല്ലാം ശരിയായി പ്രയോജനപ്പെടുത്തിയാൽ ഒരിക്കലും പിടിതരാത്ത വീട്ടുബജറ്റിനെ നിങ്ങൾക്ക് ബുദ്ധുമുട്ടില്ലാതെ വരുതിയാലാക്കാം.

സമ്പാദ്യം ഡയറി സ്വന്തമാക്കാൻ 

ഇത്രയും ഉപകാരപ്രദവും  വ്യത്യസ്തവുമായ150 രൂപ വിലയുള്ള  ഈ ഡയറി  ഇപ്പോൾ സ്പെഷ്യൽ പാക്കേജിൽ സ്വന്തമാക്കാം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ഒരു വർഷത്തേയ്ക്ക് സമ്പാദ്യം വരിക്കാരാകുക. പണമടച്ച് വരിക്കാരാകാൻ ഇവിടെ ക്ലിക് ചെയ്യുക.

മലയാളത്തിലെ ഏക പഴ്സനൽ ഫിനാൻസ് മാസികയായ സമ്പാദ്യം കൃത്യമായി വായിച്ചാൽ സാമ്പത്തികമായി ഏറെ നേട്ടങ്ങളുണ്ടാക്കാനും കഴിയും.  മികച്ച നിക്ഷേപം വഴി അധികവരുമാനം നേടാനും നിങ്ങൾക്ക് ഉപയോഗപ്രദമായ സർക്കാർ ആനുകൂല്യങ്ങളെ കുറിച്ച് അറിയാനും ചെറുസംരംഭങ്ങൾ വഴി സമ്പത്തു സൃഷ്ടിക്കാനും ഒക്കെയുള്ള  നിർദേശങ്ങൾ  സമ്പാദ്യത്തിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0481–2587403 ൽ വിളിക്കുക.

English Summary : Use Sampadyam Diary to Manage Your Family Budget

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA