ADVERTISEMENT

നിങ്ങളുടെ മക്കൾക്ക് സാമ്പത്തിക സുരക്ഷയുള്ള ഒരു ജീവിതം ഉറപ്പാക്കണമെങ്കിൽ കുട്ടിക്കാലം മുതൽ തന്നെ അവരിൽ പണത്തെ കുറിച്ചുള്ള അറിവും ശരിയായ രീതിയിൽ പണം കൈകാര്യം ചെയ്യാനുള്ള മികവും വളർത്തിയെടുക്കണം എന്നു വിശ്വസിക്കുന്ന രക്ഷകർത്താവാണോ നിങ്ങൾ? എങ്കിൽ  അറിയുക. ഈ ലക്ഷ്യത്തിനായി  കിഡ് വെസ്റ്റർ   നിങ്ങൾക്കൊപ്പം ഉണ്ടാകും. കുട്ടികളിൽ സാമ്പത്തിക സാക്ഷരതാ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 2020ൽ കേരളം ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച  സ്റ്റാർട്ടപ്പാണ് ഇത്. 

മണി സ്മാർട്ട് ചൈൽഡ്

പ്രായോഗികതയിൽ ഊന്നിയുള്ള പഠന രീതിയാണ് കിഡ്‌വെസ്റ്റർ അവലംബിച്ചിരിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികളിൽ  സാങ്കേതികവിദ്യയുടെ സഹായത്തോടെ, വളരെ രസകരമായ രീതിയിൽ അടിസ്ഥാന സാമ്പത്തിക സാക്ഷരതയും സമ്പാദ്യ  ശീലങ്ങളും പഠിപ്പിക്കുകയാണ് ‘മണി സ്മാർട്ട് ചൈൽഡ്’ പ്രോഗ്രാമിലൂടെ കിഡ്‌വെസ്റ്റർ ലക്ഷ്യമിടുന്നത്. ഇത് കൂടാതെ സ്കൂളുകൾക്കു വേണ്ടിയുള്ള പ്രത്യേക മൊഡ്യൂളുകളും തയാറാക്കിയിട്ടുണ്ട്. 

അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കുട്ടികളിലേക്ക്  സാമ്പത്തിക സാക്ഷരത എത്തിക്കുക എന്നതാണ് കിഡ്‌വെസ്റ്ററിന്റെ ലക്ഷ്യം. സ്റ്റാർട്ടപ്പ് ഇപ്പോൾ അവരുടെ ആദ്യ റൗണ്ട് എയ്ഞ്ചൽ ഫണ്ടിങിനുള്ള തയ്യാറെടുപ്പിലാണ്.  

ബാങ്കിംഗ്- ധനകാര്യ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവൃത്തി പരിചയമുള്ള വിദഗ്ധരാണ് ഈ ആശയത്തിന് പിന്നിൽ. IIM Bangalore- NSRCEL  ന്റെ സംരംഭകത്വ പ്രോഗ്രാമിലേക്കു സ്ഥാപകർ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ സ്റ്റാർട്ടപ്പിന്റെ ജനനം. 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ  മുൻനിര സാമ്പത്തിക സാക്ഷരതാ സ്റ്റാർട്ടപ്പായി മാറാനാണ് കിഡ്‌വെസ്റ്റർ ലക്ഷ്യമിടുന്നത്. 

അംഗീകാരങ്ങളേറെ

സ്റ്റാർട്ടപ്പ് ഇന്ത്യ സർട്ടിഫൈഡ് ആയ കിഡ്‌വെസ്റ്റർ കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരവും ഇന്നൊവേഷൻ ഗ്രാൻഡും ഇതിനകം നേടിയിട്ടുണ്ട്. രക്ഷിതാക്കൾക്കായ് രൂപീകരിച്ച കിഡ്‌വെസ്റ്റർ സ്ക്വാഡ് എന്ന ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ഈ ചെറിയ കാലയളവിനുള്ളിൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് രക്ഷിതാക്കൾ അംഗങ്ങളായി മാറി. 

കിഡ്‌വെസ്റ്റർ  സ്ക്വാഡിൽ ചേരുന്നതിന് 'Join' എന്ന്  ടൈപ്പ് ചെയ്ത് 7994497344 എന്ന നമ്പറിലേക്ക് sms/whatsapp  അയയ്ക്കുക അല്ലെങ്കിൽ hello@kidvestor.in ൽ മെയിൽ ചെയ്യുക. 

Engish Summary: Kidvestor will Train Kids financial planning

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com