എഴുപതാം വയസ്സിൽ എൻ പി എസിൽ നിക്ഷേപിച്ചിട്ട് കാര്യമുണ്ടോ?

aged2
SHARE

ദേശീയ പെൻഷൻ പദ്ധതിയിൽ (എൻ പി എസ് ) ചേരാനുള്ള ഉയർന്ന പ്രായപരിധി 65 ൽ നിന്ന് 70 ആക്കി ഉയർത്തി പെൻഷൻഫണ്ട് റഗുലേറ്ററി അതോറിറ്റി  അടുത്തിടെ ഉത്തരവ് ഇറക്കിയിരുന്നു. ഇതനുസരിച്ച് 18 വയസ്സു മുതൽ 70 വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ അംഗമാകാനാകും.65 നും 70 നും ഇടയിൽ അംഗമാകുന്നവർക്ക് 75 വയസ്സുവരെ പദ്ധതിയിൽ തുടരാനും സൗകര്യമുണ്ട്. എന്നാൽ ഇത് കൊണ്ട് കാര്യമായ നേട്ടം ഉണ്ടാകുമെന്ന് ഉറപ്പിക്കാനാകില്ല. കാരണങ്ങളിവയാണ്:

∙ഓഹരി വിപണി ഉൾപ്പെടെയുള്ള സാമ്പത്തിക ആസ്തികളിലാണ് എൻ പി എസ് നിക്ഷേപം നടത്തുന്നത്. അതുകൊണ്ട് നിശ്ചിത ആദായം ഉറപ്പു നൽകാനാവില്ല. നിക്ഷേപത്തിന്റെ വളർച്ച അനുസരിച്ചാണ് ആദായം ലഭിക്കുന്നത്. 

∙ദീർഘകാല നിക്ഷേപത്തിലൂടെ മാത്രമേ ഇത്തരം ആസ്തികളിൽ നിന്ന് നേട്ടമെടുക്കാൻ സാധിക്കുകയുള്ളൂ. പവർ ഓഫ് കോമ്പൗണ്ടിങ് എന്ന പ്രതിഭാസത്തിലൂടെയാണ് ദീർഘകാലത്തിൽ സമ്പത്ത് സൃഷ്ടിക്കാൻ കഴിയുന്നത്. 65 - 70 വയസ്സിൽ ചേരുന്ന വ്യക്തിയുടെ നിക്ഷേപം ഇത്തരത്തിൽ വളർന്നു വലുതാകാനുള്ള കാലയളവ് കുറവാണ്. മാത്രമല്ല 65 വയസ്സിനു ശേഷം പദ്ധതിയിൽ ചേരുന്നവർക്ക് പണം പിൻവലിച്ച് പുറത്തു പോകാൻ 3 വർഷം കഴിയണം. അതിനിടയ്ക്ക് അത്യാവശ്യത്തിന് പണം വേണ്ടിവന്നാൽ ബുദ്ധിമുട്ടേണ്ടി വരും. 3 വർഷത്തിന് മുൻപ് പദ്ധതിയിൽ നിന്നും പുറത്തുവരുവാൻ തീരുമാനിച്ചാൽ അതിനെ 'പ്രിമച്ച്വർ എക്സിറ്റ്'  ആയി കണക്കാക്കും. 

65 - 70 വയസ്സുള്ള മുതിർന്ന പൗരന്മാർ സ്ഥിരവരുമാനത്തിനും മൂലധന സുരക്ഷയ്ക്കുമാണ് മുൻഗണന നൽകേണ്ടത്. എളുപ്പത്തിൽ പണമാക്കി മാറ്റാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. ബാങ്കുകളിലെയോ പോസ്റ്റാഫീസുകളിലെയോ മുതിർന്ന പൗരന്മാർക്കുള്ള പദ്ധതി ഇത്തരക്കാർക്ക് അനുയോജ്യമാണ്. സഹകരണ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ, ട്രഷറി സ്ഥിര നിക്ഷേപം തുടങ്ങിയ  പദ്ധതികളും പരിഗണിക്കാം. 7-7.5 ശതമാനം ആദായം ഇത്തരം നിക്ഷേപങ്ങളിൽ നിന്നു ലഭിക്കും. അല്പം റിസ്ക് എടുക്കാൻ താല്പര്യമുള്ളവർക്ക് കമ്പനി കടപ്പത്രങ്ങളിലും  മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാം.

English Summary: NPS is not Ideal for Investors around 70 Years.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA