പ്രതിമാസം 1000 രൂപ നിക്ഷേപിച്ചാൽ കോടീശ്വരനാകാമോ?

samba-diary
SHARE

ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്ന് പണ്ടുള്ളവർ പറയാറുണ്ട്. അതെ എന്തിനും ഒരു കൈയും കണക്കും വേണം. വരവുചെലവുകളുടെ കാര്യത്തിലും അങ്ങനെത്തന്നെ. പഴമക്കാർ വളച്ചുകെട്ടി പറഞ്ഞ കാര്യം നാം പ്ലാനിങ് എന്ന ഒറ്റ വാക്കിൽ ഒതുക്കി.

വരവറിഞ്ഞ് ചെലവ് - അതാണ് സാമ്പത്തിക ആസൂത്രണത്തിന്റെ അടിസ്ഥാന തത്വം.രാജ്യത്തിനോ സ്ഥാപനങ്ങൾക്കോ മാത്രമല്ല വ്യക്തി ജീവിതത്തിലും ഇതിന് ഏറെ പ്രാധാന്യമുണ്ട്. വരവുചെലവുകൾ ക്രമീകരിച്ച് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നിക്ഷേപ സാധ്യതകൾ കണ്ടെത്താനാകണം. എന്നാൽ ഇതിനു പലർക്കും കഴിയാറില്ല. ഇവിടെയാണ് മലയാള മനോരമയുടെ സമ്പാദ്യം ഡയറി കൈത്താങ്ങാകുന്നത്.

ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിച്ച് പണം സമ്പാദിക്കാൻ എല്ലാവർക്കും മോഹമുണ്ട്. പക്ഷേ വിപണിയിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പലർക്കും വേണ്ടത്ര അറിവില്ല. വിഷമിക്കേണ്ട, ഇക്കാര്യങ്ങളെല്ലാം അറിയാൻ സമ്പാദ്യം ഡയറിയിലൂടെ ഒന്നു കണ്ണോടിച്ചാൽ മാത്രം മതി.

കുടുംബ ബജറ്റ്

പ്രതിമാസം കേവലം 1000 രൂപ നിക്ഷേപിച്ചാൽ നമുക്ക് കോടീശ്വരനാകാം. അതാണ് കോമ്പൗണ്ടിങ്ങി (കൂട്ടുപലിശ )ന്റെ മാജിക്ക്! ഈ രഹസ്യവും സമ്പാദ്യം ഡയറി അനാവരണം ചെയ്യുന്നു. ഓഹരികൾക്കു പുറമെ കടപ്പത്രങ്ങൾ, സ്വർണം, ബാങ്ക് നിക്ഷേപം, പി.പി.എഫ് തുടങ്ങിയ നിക്ഷേപമാർഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും സമ്പാദ്യം ഡയറിയിലുണ്ട്. ഇൻഷൂറൻസ്, ഭവന / വാഹനവായ്പകൾ, ക്രെഡിറ്റ് സ്കോർ തുടങ്ങിയ മേഖലകളിൽ നിന്നുള്ള അടിസ്ഥാന വിവരങ്ങളും ഡയറിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കുടുംബ ബജറ്റ് താളം തെറ്റാതെ മുന്നോട്ടു കൊണ്ടു പോകാൻ ദൈനംദിന ചെലവുകൾ എഴുതി സൂക്ഷിക്കുന്നതു നല്ലതാണ്. ഇതിനായി ഇനം തിരിച്ച് ഓരോ ദിവസത്തെയും പേജിൽ പ്രത്യേക സ്ഥലം നീക്കിവച്ചിട്ടുണ്ട്. അവസാനം ഓരോ മാസത്തെയും വരവ് / ചെലവ് / നിക്ഷേപം / വായ്പ എന്നിവയുടെ കണക്കുകൾ എഴുതാനും പ്രത്യേക പേജുകൾ ഉണ്ട്. കൃത്യമായ സാമ്പത്തിക നാൾവഴികളിലൂടെ സഞ്ചരിക്കാൻ വ്യക്തമായ ദിശാബോധം നൽകുന്ന സമ്പാദ്യം ഡയറി ഏതൊരു വ്യക്തിക്കും മുതൽക്കൂട്ടായിരിക്കും. ഓർക്കുക, സമ്പാദ്യം ഡയറി കേവലം ഒരു ഡയറി മാത്രമല്ല നിക്ഷേപകർക്കുള്ള കൈപ്പുസ്തകം കൂടിയാണ്.

English Summary : Sampadyam Diary is Suitable for all Your Financial Planning Needs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA