ADVERTISEMENT

സംസ്ഥാന മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദതലം വരെയുള്ള കോഴ്സുകൾ/ പ്രൊഫഷണൽ - ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് പഠിക്കുന്നവർക്കാണ് അപേക്ഷിക്കാനുള്ള അർഹത.

8, 9, 10 ക്ലാസുകളിലൊഴികെയുള്ള ഉയർന്ന ക്ലാസുകളിലെ സ്കോളർഷിപ്പിന്  അപേക്ഷിക്കുന്നവർ യോഗ്യതാ പരീക്ഷയ്ക്ക് 50% മാർക്ക് നേടിയിരിക്കണം. ജില്ലാതലത്തിലുള്ള മെറിറ്റ് ആയിരിക്കും സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള മാനദണ്ഡം. കേരളത്തിലെ സർവകലാശാലകളിലേയും അവയ്ക്കു കീഴിലുള്ള സ്ഥാപനങ്ങളിലെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെയും റഗുലർ ഫുൾ ടൈം കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ മാർച്ച് 31 വരെ ക്ഷേമനിധി അംഗത്വം എടുത്ത തൊഴിലാളികളുടെ മക്കൾക്കു മാത്രമേ അപേക്ഷിക്കാനാവൂ.

മോട്ടോർ തൊഴിലാളി ജില്ലാ ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർക്കാണ് ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടത് .അപേക്ഷാഫോറവും വിശദവിവരങ്ങളും മോട്ടോർ തൊഴിലാളി ബോർഡിന്റെ www.kmtwwfb.org എന്ന വെബ് സൈറ്റിൽ നിന്നും ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയ്യതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0474- 2742818, 2741288.

English Summary: Kids of Kerala MotorTransport Workers' Welfare Fund Board Members can Apply for Scholarship Now

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com