മാർച്ച് 15 വരെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാം

HIGHLIGHTS
  • വൻകിട നികുതി ദായകർക്കും, കോർപറേറ്റുകൾക്കും സാവകാശം
tax (4)
SHARE

ഓഡിറ്റിങ്ങോടുകൂടിയ  ആദായ നികുതി റിട്ടേൺ  സമർപ്പിക്കാനുള്ള തിയതി മാർച്ച് 15 വരെ  നീട്ടി. വീണ്ടും കോവിഡ് കൂടുന്ന സാഹചര്യത്തിലാണ് ഓഡിറ്റിങ്ങോടെ ഇത് സമർപ്പിക്കുവാനുള്ള തിയതി നീട്ടിയത്. ആദായ നികുതി പോർട്ടലിൽ പല തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതുമൂലം,ആദായ നികുതി റിട്ടേണിനുള്ള തിയതി നീട്ടിനൽകണമെന്ന് പല കോണുകളിൽ നിന്നും ആവശ്യം ഉയർന്നെങ്കിലും കേന്ദ്ര സർക്കാർ നൽകില്ല എന്ന നിലപാടെടുത്തിരുന്നു. വൻകിട നികുതി ദായകർക്കും, കോർപറേറ്റുകൾക്കുമാണ്  ഇപ്പോഴത്തെ തീരുമാനം ഗുണകരമാകുക. സെക്ഷൻ 194 പി അനുസരിച്ച്, 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് പെൻഷനിൽ  നിന്നും, പലിശയിൽ നിന്നും മാത്രമേ വരുമാനമുളളൂ എങ്കിൽ ആദായ നികുതി റിട്ടേൺസ്‌ സമർപ്പിക്കുന്നതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ഒഴിവ് ലഭിക്കുവാൻ പെൻഷൻ ലഭിക്കുന്ന ബാങ്ക് അക്കൗണ്ടിൽ തന്നെയായിരിക്കണം പലിശ വരുമാനവും എത്തേണ്ടത് എന്നൊരു വ്യവസ്ഥയും ഉണ്ട്.

English Summary : Income Tax Return Filing Date Extended to March 15th

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA