ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില ഇന്നും വർദ്ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ച് ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ച് യാഥാക്രമം 4,480 രൂപയിലും 35,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർദ്ധിച്ചു.അതേ സമയം പത്തു ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞിരുന്നു. സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില ജനുവരി ഒന്നിനും രണ്ടിനും രേഖപ്പെടുത്തിയ പവന് 36,360 രൂപയാണ്‌. ഏറ്റവും കുറഞ്ഞ വില ജനുവരി 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com