ADVERTISEMENT

ആറ് ദിവസമായി ഒരേ നിരക്ക് തുടർന്ന് സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 4,500 രൂപയിലും പവന് 36,000 രൂപയിലുമാണ് ചൊവ്വാഴ്ച  വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി 13ന് ആണ് സ്വർണ വില 35,840 ൽ നിന്നു പവന് 36,000 ത്തിലും ഗ്രാമിന്  4,500 ത്തിലും എത്തിയത്. സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന വില ജനുവരി ഒന്നിനും രണ്ടിനും രേഖപ്പെടുത്തിയ  4,545 രൂപയും 36,360 രൂപയുമാണ്‌. ഏറ്റവും കുറഞ്ഞ വിലയാകട്ടെ ജനുവരി 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയും വീതവുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് മുന്നേറ്റം നേടുന്നത് സ്വർണത്തിന് സ്വാഭാവിക മുന്നേറ്റം തടഞ്ഞേക്കാം.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com