ബജറ്റിൽ 'വർക് ഫ്രം ഹോം' അലവൻസ് കിട്ടുമോ? ഈ നിർദേശങ്ങൾ യാഥാര്‍ത്ഥ്യമാകുമോ?

HIGHLIGHTS
  • ആദായ നികുതി ഇളവിന് സാധ്യതയില്ല
build
SHARE

ഒമിക്രോൺ ആശങ്കകൾക്കിടയിലും ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ആദായ നികുതിയിൽ ഇളവൊന്നും ഈ ബജറ്റിൽ ഉണ്ടാകുവാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അതേ സമയം വരുമാന നികുതിക്ക് പകരം ചിലവാക്കുന്ന തുകയ്ക്കനുസരിച്ചുള്ള നികുതി (expenditure tax ) എന്ന കാര്യം നടപ്പിലാക്കണമെന്ന ആശയം ഇപ്രാവശ്യം ധനകാര്യ മന്ത്രാലയത്തിന്റെ മുന്നിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽ സ്ഥിര വരുമാനക്കാരാണ് നികുതി കൊടുക്കുന്നതിൽ ഭൂരിഭാഗവും. എക്സ് പെൻഡിച്ചർ ടാക്സ് നടപ്പിലാക്കിയാൽ നികുതി വെട്ടിക്കുന്നവരിൽനിന്നു കൂടി നികുതി പിരിക്കുവാൻ സാധിക്കും. ഇതുവഴി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന്റെയും, അതിന്റെ നടത്തിപ്പിന്റെയും തലവേദനയും ഒഴിവാക്കാൻ സാധിക്കുമെന്ന  വാദഗതി കൂടിയുണ്ട്. സമ്പന്നരിൽനിന്നും  കൂടുതൽ നികുതി പിരിക്കുവാനും, സമൂഹത്തിലെ അസമത്വം കുറയ്ക്കുവാനും  ഇതുമൂലം സാധിക്കുമെന്നും കരുതപ്പെടുന്നു

 ആരോഗ്യ ഇൻഷുറൻസ് ഇളവ്

covid

പൊതു ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിനോടൊപ്പം ആരോഗ്യ ഇൻഷുറൻസ് കൂടുതൽ പേർക്ക് പ്രാപ്യമാകുന്നതിന് ജി എസ് ടി 18 ശതമാനത്തിൽനിന്നും 5 ശതമാനമായി കുറയ്ക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ചികിത്സ ചിലവുകൾ ഉയരുന്നതിനാൽ 80 ഡി യിൽ നൽകുന്ന 25000 രൂപയ്ക്കുള്ള ഇളവുകൾ 150,000 ലക്ഷമായെങ്കിലും ഉയർത്തുമെന്ന് നികുതിദായകർക്കു പ്രതീക്ഷയുണ്ട്. 

കോവിഡ് ബാധിതർക്കും കുടുംബാംഗങ്ങൾക്കുമുള്ള  നികുതി ഇളവുകൾ ഇക്കുറി പ്രഖ്യാപിച്ചേക്കും. കോവിഡിന്റെ ചികിത്സക്ക്  ചിലവാക്കിയ തുകയ്ക്ക് നികുതി ഇളവ് ലഭിച്ചേക്കാം.

ക്രിപ്റ്റോകറൻസിയെ പരിഗണിക്കുമോ?

BC3

ക്രിപ്റ്റോകറൻസികൾക്കുള്ള നികുതികൾ ബജറ്റിലുണ്ടായേക്കും. ഇതുവരെ കൃത്യമായ ഒരു തീരുമാനം ക്രിപ്റ്റോകറൻസികളിൽ ഉണ്ടാകാത്തതിനാൽ ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപകർ ആശങ്കയിലാണ്. ഇന്ത്യയുടെ സ്വന്തം  ഡിജിറ്റൽ കറൻസിയെ കുറിച്ചുള്ള തീരുമാനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തുമോയെന്ന്  വ്യക്തമല്ല. 

'വർക് ഫ്രം ഹോം' അലവൻസ്

work-from-home

കോവിഡിനെ തുടർന്ന് ബിസിനസ് സാഹചര്യം മോശമായതിനാൽ അനുകൂല നിക്ഷേപ സാഹചര്യം ഒരുക്കുവാൻ സ്റ്റാർട്ടപ്പുകൾ സഹായിക്കും എന്നുള്ളതിനാൽ സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവുകൾ ഉറപ്പായും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുവജനത. 'വർക് ഫ്രം ഹോം' അലവൻസുകളും ഈ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. 

പഞ്ചാബിലും, ഉത്തർപ്രദേശിലും തിരഞ്ഞെടുപ്പ് വരുന്നതിനാൽ കാർഷിക മേഖലയുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ഭക്ഷണ സംസ്കരണ രംഗത്ത് കേന്ദ്ര സർക്കാർ പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനെ കുറിച്ചു ബജറ്റിലുണ്ടാകും. 

വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും  തൊഴിൽ ലഭ്യത കൂട്ടുവാനുമുള്ള നടപടികളും  പ്രതീക്ഷിക്കുന്നുണ്ട്. 'ഡിജിറ്റൽ ടാക്സേഷൻ ' നയത്തിൽ ധനമന്ത്രാലയം  മാറ്റങ്ങൾ കൊണ്ടുവരുമോയെന്നും അറിയാം. 

റിയൽ എസ്റ്റേറ്റ് – ഹോട്ടൽ മേഖല

INDIA-ENVIRONMENT-POLLUTION-AIR

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തളർച്ചയിലായ റിയൽ എസ്റ്റേറ്റ്  രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നും കരുതുന്നു. നിർമാണ സാമഗ്രികൾക്കുള്ള ജി എസ് ടിയും കുറയ്ക്കുമെന്നാണ് അനുമാനം. വീട് വായ്പക്കുള്ള ഇളവുകൾ വന്നാൽ അതും റിയൽഎസ്റ്റേറ്റിനു കരുത്താകും. കൂടാതെ  വീടുമായി ബന്ധപ്പെട്ട് സെക്ഷൻ 24 ലെ കിഴിവുകൾ കുറച്ചു കൂടി കൂട്ടുമെന്നുള്ള പ്രതീക്ഷയിലാണ് നികുതിദായകർ. 

4.5 കോടി ആളുകൾ ജോലി ചെയ്യുന്ന ഹോട്ടൽ അനുബന്ധ ബിസിനസുകളെല്ലാം തളർച്ചയിലാണ്. എന്നാൽ കോവിഡിന് ശേഷം, ഏറ്റവും കൂടുതൽ ഉണർവ് ഈ രംഗത്ത് ഉണ്ടാകുവാൻ സാധ്യതയുണ്ട്. ജി ഡി പി യുടെ 9 ശതമാനം സംഭാവന നൽകുന്ന ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാനുതകുന്ന പദ്ധതികൾ ഉറപ്പായും  പ്രതീക്ഷിക്കുന്നുണ്ട്. 

ഉപഭോഗത്തിനു മുൻണന

lady-shopping-

ഫിന്‍ ‍ടെക് കമ്പനികളുടെ മത്സരത്തിനിടയിൽ ഞെരുങ്ങിയ ബാങ്കിങ് മേഖലക്ക് വേണ്ടിയും പുതിയ നയങ്ങളുണ്ടാകും. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാൻ സാധ്യതയുണ്ട്. 

കോവിഡിനെ തുടർന്ന് പല മേഖലകളിലെയും  ഡിമാൻഡ് കുറഞ്ഞത് കാരണം, ഉപഭോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ കൈകൊണ്ടേക്കും. 

ഇതുവരെ ചരിത്രത്തിലുണ്ടായിട്ടില്ലാതെ പ്രതിസന്ധി നേരിടുന്ന ഓട്ടോ മേഖലയുടെ ഡിമാൻഡ് ഉയർത്തുവാനുള്ള നടപടികളും പ്രതീക്ഷിക്കാം. 

ഇറക്കുമതി കുറച്ച്  പെട്രോളിയത്തിന്റെ ആഭ്യന്തര ഉൽപ്പാദനം കൂട്ടുവാനുള്ള  നടപടികളും പ്രഖ്യാപിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

പരിസ്ഥിതി സൗഹൃദ നിക്ഷേപങ്ങൾക്കും, സുസ്ഥിര വികസനത്തിന് സഹായിക്കുന്ന മേഖലകൾക്കും ബജറ്റിൽ ഊന്നൽ കൊടുക്കും.

തളർച്ചയിലായ തുണി വ്യവസായത്തെ  ഉണർത്തുന്നതിനായി പരുത്തിയുടെ ഇറക്കുമതി തീരുവ കുറച്ചാൽ വിലക്കുറവിൽ ലഭിക്കുന്ന പരുത്തി കൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം പുനരുജ്ജീവിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ.

'ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റു'കൾക്കുള്ള നികുതി ഇളവുകളും  കേന്ദ്ര സർക്കാരിന്റെ  പരിഗണനയിലുണ്ട്.

English Summary: Know these Major Budget Expections

വരുമാന നികുതിക്ക് പകരം ചിലവാക്കുന്ന തുകക്കനുസരിച്ചുള്ള നികുതി (expenditure tax ) എന്ന കാര്യം നടപ്പിലാക്കണമെന്ന ആശയവും ഇപ്രാവശ്യം ധനകാര്യ മന്ത്രാലയത്തിന്റെ മുന്നിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽ സ്ഥിര വരുമാനക്കാരാണ് നികുതി കൊടുക്കുന്നതിൽ ഭൂരിഭാഗവും. എക്സ് പെൻഡിച്ചർ ടാക്സ് നടപ്പിലാക്കിയാൽ നികുതി വെട്ടിക്കുന്നവരിൽനിന്നു കൂടി നികുതി പിരിക്കുവാൻ സാധിക്കും. ഇതുവഴി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന്റെയും, അതിന്റെ നടത്തിപ്പിന്റെയും തലവേദനയും ഒഴിവാക്കാൻ സാധിക്കുമെന്ന  വാദഗതി കൂടിയുണ്ട്. സമ്പന്നരിൽനിന്നും  കൂടുതൽ നികുതി പിരിക്കുവാനും, സമൂഹത്തിലെ അസമത്വം കുറയ്ക്കുവാനും  ഇതുമൂലം സാധിക്കുമെന്നും കരുതപ്പെടുന്നു. 

 

വരുമാന നികുതിക്ക് പകരം ചിലവാക്കുന്ന തുകക്കനുസരിച്ചുള്ള നികുതി (expenditure tax ) എന്ന കാര്യം നടപ്പിലാക്കണമെന്ന ആശയവും ഇപ്രാവശ്യം ധനകാര്യ മന്ത്രാലയത്തിന്റെ മുന്നിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽ സ്ഥിര വരുമാനക്കാരാണ് നികുതി കൊടുക്കുന്നതിൽ ഭൂരിഭാഗവും. എക്സ് പെൻഡിച്ചർ ടാക്സ് നടപ്പിലാക്കിയാൽ നികുതി വെട്ടിക്കുന്നവരിൽനിന്നു കൂടി നികുതി പിരിക്കുവാൻ സാധിക്കും. ഇതുവഴി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന്റെയും, അതിന്റെ നടത്തിപ്പിന്റെയും തലവേദനയും ഒഴിവാക്കാൻ സാധിക്കുമെന്ന  വാദഗതി കൂടിയുണ്ട്. സമ്പന്നരിൽനിന്നും  കൂടുതൽ നികുതി പിരിക്കുവാനും, സമൂഹത്തിലെ അസമത്വം കുറയ്ക്കുവാനും  ഇതുമൂലം സാധിക്കുമെന്നും കരുതപ്പെടുന്നു. 

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA