പാനും ആധാറും ബന്ധിപ്പിച്ചില്ലേ? പതിനായിരങ്ങൾ പിഴ കൊടുക്കാൻ ഒരുങ്ങിക്കോളു

HIGHLIGHTS
  • മാർച്ച് 31 നുമുമ്പ് ലിങ്ക് ചെയ്യണം
Aadhaar
SHARE

നിങ്ങളുടെ ആധാർ നമ്പർ പാനു (PAN) മായി ബന്ധിപ്പിച്ചോ? ഇല്ലെങ്കിൽ ഉടൻ ലിങ്ക് ചെയ്തോളൂ. മാർച്ച് 31 നുമുമ്പ് ലിങ്ക് ചെയ്യാത്തവർക്ക് വലിയ പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ നടപ്പാക്കിയേക്കും.

ആധാർ - പാൻ ബന്ധിപ്പിക്കാനുള്ള സമയപരിധി പലതവണ നീട്ടിയിരുന്നു. നിശ്ചിത സമയ പരിധിക്കുള്ളിൽ ഇത് ചെയ്തില്ലെങ്കിൽ പാൻ അസാധുവാകുമെന്നു മാത്രമല്ല പിന്നീട് ഇതു ചെയ്യാൻ ആയിരം രൂപ ഫീസ് നൽകേണ്ടിയും  വരും.അസാധുവായ പാൻ കാർഡ് സമർപ്പിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് പതിനായിരം രൂപ പിഴ ഈടാക്കാന്‍ ആദായ നികുതി നിയമത്തിൽ വ്യവസ്ഥയുണ്ട്. ഓഹരി, മ്യൂച്വൽ ഫണ്ട്, ബാങ്ക് ഉൾപ്പെടെയുള്ള മിക്കവാറും സാമ്പത്തിക ഇടപാടുകൾക്ക് പാൻ നമ്പർ നിർബന്ധമാണ്.

അതു മാത്രമല്ല ആധാറും പാനും മാർച്ച് 31 നു മുമ്പ് ബന്ധിപ്പിക്കാത്ത വ്യക്തികൾ ഉയർന്ന നിരക്കിലുള്ള ടിഡി എസും നൽകേണ്ടി വരും. ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വയ്ക്കുന്നതും ശിക്ഷാർഹമാണ്. ഇങ്ങനെ ചെയ്താൽ പതിനായിരം രൂപയാണ് പിഴ.

മാർച്ച് 31 നു മുമ്പ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനും ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം സൂക്ഷിക്കുന്നവർ ആദായ നികുതി വകുപ്പിനെ തിരിച്ചേൽപ്പിക്കാനും മറക്കരുത്.

English Summary: Complete Your Pan Aadhar Linking Before March 31st

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA