വീടു വിറ്റോ? ആ തുകയ്ക്ക് ആദായനികുതി ഇളവ് കിട്ടുവാൻ എന്തു ചെയ്യണം?

home (4)
SHARE

കോവിഡ് 9ന്റെ ബുദ്ധിമുട്ടുള്ള കാലത്ത് വീടു വിറ്റു. അല്ലെങ്കിൽ ഫ്ലാറ്റ് വിറ്റു. വലിയ ലാഭമൊന്നും കിട്ടിയില്ല. എന്നിട്ടും ആദായനികുതി അടയ്ക്കണമെന്ന അവസ്ഥ വന്നിരിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യം അഭിമുഖീകരിക്കുന്നവർ വളരെയധികമാണ്. കൂടാതെ 1941 എ (194 ഐഎ) എന്ന വകുപ്പനുസരിച്ച് 50 ലക്ഷത്തിലധികം കിട്ടിയാൽ ഒരു ശതമാനം ടിഡിഎസ് (TDS) ഈടാക്കി ഗവൺമെന്റിലേക്ക് അടയ്ക്കേണ്ട ഉത്തരവാദിത്തം വിറ്റ വ്യക്തിക്കുണ്ട്. 

വീടു വിറ്റവർ ആദായനികുതി ഇളവു ലഭിക്കുവാൻ എന്തു ചെയ്യണം?

ആദായനികുതി നിയമം 54 വകുപ്പ് 54GB എന്നിവ അനുസരിച്ചാണ് ഇളവുകൾ ലഭിക്കുന്നത്. പ്രധാന വകുപ്പനുസരിച്ച് ഇളവു ലഭിക്കാനുള്ള വ്യവസ്ഥകൾ:

 24 മാസം കൈവശം വച്ചു വിൽക്കുന്ന വീട് ⁄ ഫ്ലാറ്റ് ദീർഘകാല മൂലധന ആസ്തിയും, ലഭിക്കുന്ന ലാഭം ദീർഘ കാല മൂലധന നേട്ടവും ആണ്. ഇവിടെ 20 % നികുതി വരും. 

ഇളവുകൾ ലഭിക്കുവാൻ താഴെ പറയുന്ന വ്യവസ്ഥകൾ പ്രധാനമാണ്

വീടു വിൽക്കുന്നതിന് ഒരു വർഷം മുൻപ് അല്ലെങ്കിൽ നിലവിലെ വീടു വിൽപന കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ പുതിയ വീടു വാങ്ങിച്ചിരിക്കണം. 

പുതിയ വീട് പണിയുകയാണെങ്കിൽ മൂന്നു വർഷത്തിനുള്ളിൽ നിർമിച്ചിരിക്കണം. ദീർഘകാല മൂലധന നേട്ടം രണ്ടു കോടിയിലധികമില്ലെങ്കിൽ, രണ്ടു വീടുവരെ സ്വന്തമാക്കാം. പുതിയ വീടിന്റെ വിലയായി കിട്ടിയ തുക അല്ലെങ്കിൽ ക്യാപിറ്റൽ ഗെയിൻ അക്കൗണ്ട് സ്കീമിൽ നിക്ഷേപിച്ച തുക ഇവയിൽ ചെറുത് ഇളവായി അവകാശപ്പെടാം. താമസിക്കുവാനായി ഇപ്രകാരം വാങ്ങിക്കുകയോ നിർമിക്കുകയോ ചെയ്യേണ്ടതാണ്. 

ഇപ്രകാരം വാങ്ങിച്ച വീട് മൂന്നു വർഷത്തിനുള്ളിൽ കൈമാറ്റം ചെയ്താൽ വകുപ്പ് 54 അനുസരിച്ച് ലഭിച്ച ഇളവു നഷ്ടപ്പെടും. 2022 ജൂലൈ 31 വരെ ദീർഘകാല മൂലധന നേട്ടം ഉപയോഗിച്ച് വീടു വാങ്ങാനോ നിർമിക്കുവാനോ പറ്റിയില്ലെങ്കിൽ കിഴിവു ലഭിക്കുവാൻ ക്യാപിറ്റൽ ഗെയിൻ അക്കൗണ്ട് സ്കീമിൽ നിക്ഷേപിക്കണം. 1988 ലെ ക്യാപിറ്റൽ ഗെയിൻ ഡിപ്പോസിറ്റ് അക്കൗണ്ട് സ്കീം അനുസരിച്ച് അംഗീകരിക്കപ്പെട്ട പൊതുമേഖലാബാങ്കുകളുടെ ഡിപ്പോസിറ്റ് ‘എ’ അല്ലെങ്കിൽ ഡിപ്പോസിറ്റ് ‘ബി’ എന്നിവയിലൊന്നിൽ നിക്ഷേപിക്കണം.

ഇതിൽ കാലാകാലം റിസർവ് ബാങ്ക് അംഗീകരിച്ച പലിശ ലഭിക്കും. നോമിനി സൗകര്യം തുടങ്ങിയ കാര്യങ്ങളും ലഭിക്കുന്നതാണ്. അക്കൗണ്ടുകൾ വായ്പയ്ക്ക് ഈടായി ഉപയോഗിക്കുവാൻ പാടില്ല. തുക പിൻവലിച്ചിട്ട് അറുപതു ദിവസത്തിനുള്ളിൽ വീട് വാങ്ങിക്കുവാനോ നിർമിക്കുവാനോ ആ തുക ഉപയോഗിച്ചിരിക്കണം. അല്ലാത്തപക്ഷം നികുതി അടയ്ക്കേണ്ടി വരുന്നതാണ്. 

മറക്കരുത്, ക്യാപിറ്റൽ ഗെയിൻ അക്കൗണ്ട് സ്കീം ഒരു താൽക്കാലിക സംവിധാനം മാത്രമാണ്. 

ലേഖകൻ പട്ടാമ്പി ശ്രീനീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ്

English Summary : What to Do for Getting income Tax Benefit for the amount from Your Sold House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA