ADVERTISEMENT

സംസ്ഥാനത്ത് ഒമിക്രോൺ വർധിക്കുന്നതോടൊപ്പം സ്വർണ വിലയും ഉയരുകയാണ്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ആശങ്കകളുയരുന്നതാണ് സ്വർണത്തിന് വിലയുയരാൻ ഒരു കാരണം. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കിൽ ആണ് വെള്ളിയാഴ്ച  വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ച്  യഥാക്രമം 4,565 രൂപയും 36,520 രൂപയും ആണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,555 രൂപയിലും പവന് 36,440 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മൂന്നുദിവസംകൊണ്ട് ഗ്രാമിന് 65 രൂപയുടെയും പവന് 520 രൂപയുടെയും വർദ്ധന ഉണ്ടായി. സ്വർണ്ണത്തിന് ഏറ്റവും കുറഞ്ഞ വില ജനുവരി 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,450 രൂപയും  പവന് 35,600 രൂപയുമാണ്.  മൂന്നാഴ്ചയ്ക്കുള്ളിൽ പവന് 920 രൂപയാണ് ഉയർന്നിട്ടുള്ളത്. രാജ്യാന്തര വിപണിയിലാകട്ടെ അമേരിക്കൻ ബോണ്ട് വരുമാനം 1.80% നും താഴേയ്ക്കു പോന്നത് രാജ്യാന്തര സ്വർണ വില വീണ്ടും 1840 ഡോളറിലെക്കെത്തിച്ചു. 1850 ഡോളർ കടന്നാൽ  ഇനിയും മുന്നേറ്റം തുടരും.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com