ഒരു ലക്ഷം രൂപ വരെ ദുരിതാശ്വാസ സഹായ ധനം വേണോ?

HIGHLIGHTS
  • ചികിൽസയ്ക്കും പെൺമക്കളുടെ വിവാഹത്തിനുമെല്ലാം സഹായം ലഭിക്കും
indian-money
SHARE

പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയ മലയാളിയാണോ നിങ്ങൾ ?എങ്കിൽ നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുള്ള പ്രവാസികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം.

ചികിത്സയ്ക്ക് 50,000 രൂപ വരെയും മരിച്ച പ്രവാസിയുടെ അനന്തരാവകാശികൾക്ക് ഒരു ലക്ഷം രൂപ വരെയും ലഭിക്കും. പെൺമക്കളുടെ വിവാഹ ആവശ്യത്തിന് 15,000 രൂപ വരെയും പ്രവാസിയുടെ കുടുംബാംഗങ്ങൾക്കു ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങാൻ 10,000 രൂപ ഒറ്റത്തവണയായും അനുവദിക്കും.

രണ്ടു വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ചിരിക്കണം.ബന്ധപ്പെട്ട രേഖകൾ സഹിതം ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.പദ്ധതിയെ സംബന്ധിച്ച വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ് സൈറ്റിൽ ഉണ്ട്. ഫോൺ: 1800-425-3939 ( ടോൾ ഫ്രീ)

English Summary : NRI will get Relief Aid from Norka

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA