സ്വർണ വിലയിൽ മാറ്റമില്ല

HIGHLIGHTS
  • ഗ്രാമിന് 4,550 രൂപയാണ്
Gold-chain (2)
SHARE

സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. മൂന്നുദിവസമായി ഗ്രാമിന് 4,550 രൂപയിലും പവന് 36,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇടിഞ്ഞിരുന്നു.ഈ മാസത്തെ  ഏറ്റവും ഉയർന്ന നിരക്ക് ജനുവരി 21ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,565 രൂപയും  പവന് 36,520 രൂപയുമാണ്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില ജനുവരി 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,450 രൂപയും  പവന് 35,600 രൂപയുമാണ്. രാജ്യാന്തരവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,833.36 ഡോളറും യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.2 ശതമാനം ഉയർന്ന് 1,834.70 ഡോളർ എന്ന നിരക്കിലുമാണ്. അമേരിക്കൻ ബോണ്ട് വരുമാന വീഴ്ച നൽകിയ മുന്നേറ്റം രാജ്യാന്തര സ്വർണ വില 1850 വരെയെത്തിച്ചു. ബോണ്ട് യീൽഡിന്റെ ചലനങ്ങൾ തന്നെയാവും അടുത്ത ആഴ്ചയിലും സ്വർണ വില നിശ്ചയിക്കുക. 

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA