ADVERTISEMENT

സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണ വില വർദ്ധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മൂന്നു ദിവസം ഒരേ വില തുടർന്ന ശേഷമാണ് വില വർദ്ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്നുദിവസമായി ഗ്രാമിന് 4,550 രൂപയിലും പവന് 36,400 രൂപയിലുമാണ് വ്യാപാരം നടന്നത്. സ്വർണ്ണത്തിന് ഏറ്റവും കുറഞ്ഞ വില ജനുവരി 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,450 രൂപയും  പവന് 35,600 രൂപയുമാണ്. 15 ദിവസത്തിനുള്ളിൽ പവന് 1000 രൂപ ഉയർന്നു. രാജ്യാന്തര വിപണിയിൽ ഉക്രൈനിലെ യുദ്ധ സമാന സാഹചര്യങ്ങളും, അമേരിക്കൻ ബോണ്ട് യീൽഡ് 1.80%ൽ  താഴെ നിൽക്കുന്നതും രാജ്യാന്തര സ്വർണ വിലക്ക് അനുകൂലമാണ്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1850 ഡോളർ കടന്നാൽ സ്വർണവില 1880 ഡോളറാണ് ലക്‌ഷ്യം. ക്രിപ്റ്റോ വിപണിയിലെ വീഴ്ചയും സ്വർണത്തിന് അനുകൂലമാണ്.

English Summary : Gold Price Today n Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com