ADVERTISEMENT

മൂന്ന് ദിവസം തുടർച്ചയായി വിലയിടിഞ്ഞ ശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു ഗ്രാമിന് 4,730 രൂപയിലും പവന് 37,840 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിച്ചത്. മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5,070 രൂപയും  പവന് 40,560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയിൽ ഫെഡ് നിരക്ക് അമിതമായി വർദ്ധിച്ചില്ലെന്നത് സ്വർണത്തിന് ഇന്നലെ വീഴ്ചക്ക് ശേഷം ആശ്വാസ മുന്നേറ്റം നൽകി. 1900 ഡോളറിന്  താഴെ വന്ന ശേഷം സ്വർണം തിരികെ 1930 ഡോളറിലേക്കുയർന്നു. സ്വർണം 1900 ഡോളറിന് മുകളിൽ ക്രമപ്പെട്ടേക്കാം.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com