ADVERTISEMENT

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ നിക്ഷേപമുണ്ടോ? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കൂ 2022 ഏപ്രിൽ ഒന്നാം തിയതിക്കു മുമ്പായി നിങ്ങളുടെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുമായോ ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിക്കുക. പ്രസ്തുത നിക്ഷേപങ്ങളുടെ പലിശ ഏപ്രിൽ ഒന്നാം തിയതി മുതൽ അതാത്  സേവിങ്സ് അക്കൗണ്ടുകളിലാകും ക്രെഡിറ്റ് ആവുക. ഇതുവരെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പലിശ പണമായി കൈപ്പറ്റാമായിരുന്നു.

മന്ത്‌ലി ഇൻകം സ്ക്കീം, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, ടേം ഡെപ്പോസിറ്റ് എന്നീ പദ്ധതികൾക്കും ഈ നിബന്ധന ബാധകമാണ്. 

എങ്ങനെയാണ് സേവിങ്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കുക

പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുള്ളവർ പ്രസ്തുത പാസ് ബുക്കും ടൈം ഡെപ്പോസിറ്റിന്റെ പാസ് ബുക്കുമായി പോസ്റ്റ് ഓഫീസിൽ ചെന്ന് ഫോം നമ്പർ SB - 83 പൂരിപ്പിച്ചു നൽകിയാൽ മതി. 

ബാങ്ക് അക്കൗണ്ടുമായി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബന്ധിപ്പിക്കുന്നതിന് ഫോം ECS - 1 പൂരിപ്പിച്ചു നൽകണം. ഒപ്പം കാൻസൽ ചെയ്ത ചെക്കോ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പിയോ ടൈം ഡെപ്പോസിറ്റ് പാസ്ബുക്കിനോടൊപ്പം സമർപ്പിക്കണം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാളും ആദായം നൽകുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വർഷ കാലാവധികളിൽ നിക്ഷേപിക്കാം. പത്തു വയസിനു മുകളിലുള്ള ആർക്കും നിക്ഷേപം തുടങ്ങാം. 

വാർഷികാടിസ്ഥാനത്തിലാണ് പലിശ വിതരണം. ഏറ്റവും ചുരുങ്ങിയത് 1000 മുതൽ പരമാവധി എത്ര വേണമെങ്കിലും നിക്ഷേപം നടത്താം. വർഷത്തിലെ ആദ്യ മൂന്നു പാദങ്ങളിൽ 5.5 % വീതവും നാലാം പാദത്തിൽ 6.7% വുമാണ് പലിശ ഇപ്പോൾ.

English Summary : Don't Forget to Link Your Post Office Term Deposit Account with Your Savings Account before April 1st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com