ADVERTISEMENT

സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം വെള്ളിയാഴ്ച സ്വർണ വില ഉയർന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും ഉയർന്ന് ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,800 രൂപയിലും  പവന് 38,400 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.ഏപ്രിൽ 18,19 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,985 രൂപയും പവന് 39,880 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രില്‍ നാലു മുതല്‍ ആറ് വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് വരുമാനം ക്രമപ്പെട്ട ഇന്നലെ സ്വർണം വീണ്ടും 1900 ഡോളറിലേക്ക് തിരികെ കയറി. 1880 ഡോളറിൽ സ്വർണത്തിന് ശക്തമായ പിന്തുണയുണ്ട്.

English Summary : Gold Price today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com