ADVERTISEMENT

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഇന്നലെ രേഖപ്പെടുത്തിയ ശേഷമാണ് സ്വർണ വില ഇടിഞ്ഞത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു ഗ്രാമിന് 4,710 രൂപയിലും പവന് 37,680 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെ സ്വർണവില ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 4,740 രൂപയിലും പവന് 37,920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. 

 

ഏറ്റവും കുറഞ്ഞ നിരക്ക് മെയ്‌ നാലിനു രേഖപ്പെടുത്തിയ ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മൂന്നു ശതമാനം പിന്നിട്ടത് സ്വർണത്തിന് വീണ്ടും തിരുത്തൽ നൽകി. 1870 ഡോളറിലേക്കിറങ്ങിയ സ്വർണം ബോണ്ട്  യീൽഡ് മുന്നേറുന്നതിനനുസരിച്ച് ഇനിയും ഇറങ്ങിയേക്കാം.

 

English Summary: Gold Rate in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com