സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് സ്വർണ വില വർധിച്ചു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വ്യാഴാഴ്ച കൂടിയത്. ഇതോടെ ഗ്രാമിന് 4,720 രൂപയും പവന് 37,760 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ ഗ്രാമിന് 4,675 രൂപയിലും പവന് 37,400 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഇന്നലെ ഇടിഞ്ഞിരുന്നു. മെയ് 9ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് വരുമാനം മുന്നേറാതെ നിന്നത് ഇന്നലെ സ്വർണത്തിനു അനുകൂലമായി.
English Summary : Gold Price Today in Kerala