ADVERTISEMENT

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞു സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വെള്ളിയാഴ്ചത്തെ വ്യാപാരം. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,645 രൂപയും പവന് 37,160 രൂപയുമാണ് ഇന്ന് വില. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ച് യഥാക്രമം 4,720 രൂപയും 37,760 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. മെയ്‌ 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അഞ്ചു ദിവസത്തിനുള്ളിൽ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കുറഞ്ഞു. രാജ്യാന്തര വിപണിയിൽ ഫെഡ് നിരക്കും ഡോളർ വിലയും കയറുന്നത് ഇന്നലെ സ്വർണത്തിനും തിരുത്തൽ നൽകി.

English Summary : Gold Price Nose Dived Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com