സംസ്ഥാനത്ത് സ്വർണവില പിന്നെയും താഴ്ന്നു
Mail This Article
×
സംസ്ഥാനത്ത് ശനിയാഴ്ചയും സ്വർണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,625 രൂപയും പവന് 37,000 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞു ഗ്രാമിന് 4,645 രൂപയിലും പവന് 37,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. രണ്ടുദിവസം കൊണ്ട് പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കുറഞ്ഞു. മെയ് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.