ADVERTISEMENT

പഴയ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര സർക്കാർ ഹരിത നികുതി കൊണ്ടുവന്നത്. ഡീസൽ, പെട്രോൾ കാറുകൾക്കും ബൈക്കുകൾക്കുമാണ് ഈ നികുതി ബാധകം. വാണിജ്യ വാഹനങ്ങൾക്കും, സ്വകാര്യ വാഹനങ്ങൾക്കും ഹരിത നികുതി വ്യത്യസ്തമാണ്. പഴയ വാഹനങ്ങൾക്കു ചുമത്തുന്ന ഹരിത നികുതിയിലൂടെ ലഭിക്കുന്ന വരുമാനം വായു മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾക്കായി ഉപയോഗിക്കും. ഓരോ സംസ്ഥാനത്തെയും ഹരിത നികുതി വ്യത്യസ്തമാണ്. വാണിജ്യ വാഹനങ്ങൾക്ക് ബാധകമായ ഹരിത നികുതി നിരക്കുകൾ താഴെ കൊടുത്തിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ  കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ 4 കോടിയിലധികം വാഹനങ്ങൾ 15 വർഷത്തിന് മുകളിൽ പഴക്കമുള്ളവയാണ്. ഹൈബ്രിഡ് വാഹനങ്ങൾ, സി എൻ ജി, എൽ പി ജി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയെ ഹരിത നികുതിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിൽനിന്നും ഭൂമിയെ രക്ഷിക്കുവാൻ പല രാജ്യങ്ങളും ഹരിത നികുതി ചുമത്തുന്നുണ്ട്. പഴയ മോഡൽ വാഹനങ്ങളുടെ മലിനീകരണ തോത് വളരെ കൂടുതലായത് കാരണമാണ് ഹരിത നികുതി ചുമത്തുന്നതെങ്കിലും ഈ നിയമം സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കും.

table-green-tax

English Summary : Green Tax for Old Vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com