സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 4,625 രൂപയിലും പവന് 37,000രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ശനിയാഴ്ചയാണ് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞ് സ്വർണ വില ഈ നിരക്കിലെത്തിയത്. വെള്ളിയാഴ്ച മാത്രം പവന് 600 രൂപ ഇടിഞ്ഞു. മെയ് 9ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിൽ തിരിച്ചുവരവ് പ്രതീക്ഷിച്ച സ്വർണം ഉയരുന്ന ഡോളർ വിലയിൽ തട്ടി വീണു. ഫെഡ് നിരക്കുയർത്തുന്നത് അമേരിക്കൻ ബോണ്ടിന് അനുകൂലമാകുമെന്നതും സ്വർണത്തിന് തിരിച്ചടിയാണ്. 1800 ഡോളറിൽ സ്വർണം ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു.
English Summary : Gold Price Today in Kerala