ടെന്‍ഷനില്ലാതെ നിക്ഷേപത്തിൽ നിന്ന് നേട്ടം കൊയ്യാൻ തീമാറ്റിക് ഫണ്ട്

HIGHLIGHTS
  • നിക്ഷേപകന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം
MF (4)
SHARE

വൈവിധ്യമാർന്ന നിക്ഷേപാവസരങ്ങളാണ് മ്യൂച്വൽ ഫണ്ട് നൽകുന്നത്. നിക്ഷേപകന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന മേഖലകളും ഇവിടെയുണ്ട്ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ പലപ്പോഴും മേഖല അധിഷ്ഠിതമായ മ്യൂച്വല്‍ ഫണ്ടുകളില്‍ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, പലപ്പോഴും നേട്ടം കൊയ്യാന്‍ സാധിക്കാറില്ലെന്നതാണ് വാസ്തവം. സെക്ടർ ഫണ്ടുകള്‍ ചാക്രികമായതിനാല്‍ എപ്പോള്‍ പുറത്തുകടക്കണമെന്ന് അറിയാത്തതാണ് ഇവിടത്തെ പ്രശ്‌നം.

ഒരു സെക്ടർ ഫണ്ടില്‍ നിക്ഷേപം നടത്തുമ്പോള്‍ വൈവിധ്യവല്‍ക്കരണ സാധ്യത കുറയും. ആ മേഖലയുടെ പ്രകടനം മോശമാകുന്ന വേളയില്‍ അത്തരം ഫണ്ടില്‍ നടത്തുന്ന നിക്ഷേപത്തെയും അതു ബാധിക്കുന്നു. എന്നാല്‍, തീമാറ്റിക് ഫണ്ടില്‍ വൈവിധ്യവല്‍ക്കരണ സാധ്യതകള്‍ കുറച്ചുകൂടി വിശാലമാണ്. അത്തരം ഫണ്ടുകള്‍ നിക്ഷേപിക്കുന്നത് ഒരു പ്രത്യേക തീമില്‍ അധിഷ്ഠിതമായുള്ള ഓഹരികളിലാണെന്നതാണ് കാരണം.

തീമാറ്റിക് ഫണ്ട്

ഒരു ഉദാഹരണമെടുക്കാം, ഉൽപാദനരംഗത്തെ ഒരു തീം ആയി കരുതുക. നിര്‍മാണം മുതല്‍ എന്‍ജിനീയറിങ് വരെയുള്ള മേഖലകള്‍ ഇതിൽ ഉള്‍പ്പെട്ടിരിക്കുന്നു. അതായത്, ഒരേ തീമില്‍ പല മേഖലകളിലായി കമ്പനികള്‍ വ്യാപിച്ചുകിടക്കുന്നു. ഇത് തീമാറ്റിക് ഫണ്ടിന്റെ റിസ്‌ക് കുറയ്ക്കും.സമ്പദ് വ്യവസ്ഥയിലോ പ്രത്യേക മേഖലകളിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞു വേണം മികച്ചൊരു തീമാറ്റിക് നിക്ഷേപകന്‍ ആസ്തി വകയിരുത്താന്‍. ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഇത് ശ്രമകരമാണ്. അത്തരം സാഹചര്യത്തിലാണ് തീമാറ്റിക് ഫണ്ട് ഓഫ് ഫണ്ടുകള്‍ (എഫ്ഒഎഫ്) പ്രസക്തമാകുന്നത്.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ തീമാറ്റിക് അഡ്വാന്റേജ് ഫണ്ട് ഓഫ് ഫണ്ട്

സെക്ടറല്‍, തീമാറ്റിക് നിക്ഷേപങ്ങള്‍ അനായാസമാക്കാന്‍ സഹായിക്കുന്ന ഒരു വണ്‍സ്റ്റോപ്പ് പരിഹാരമാണ് എഫ്ഒഎഫ് എന്നും പറയാം. സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തി വിവിധ മേഖലകളുടെ കുതിപ്പും കിതപ്പും വിലയിരുത്തുന്നത് ഫണ്ട് മാനേജര്‍മാരാണ്. അതിനാല്‍, വ്യക്തിഗത നിക്ഷേപകന് എപ്പോള്‍ നിക്ഷേപിക്കണം, എപ്പോള്‍ പുറത്തുപോകണം എന്ന ടെന്‍ഷന്‍ വേണ്ട. അതെല്ലാം ഫണ്ട് മാനേജര്‍ നോക്കും. ഇത്തരത്തിലുള്ള ഒരു ഫണ്ടാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ തീമാറ്റിക് അഡ്വാന്റേജ്ഫണ്ട് ഓഫ് ഫണ്ട്.

ആസ്തിയുടെ 80 ശതമാനവും തീമാറ്റിക്, സെക്ടർ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന എഫ്ഒഎഫ് പദ്ധതിയാണിത്. വിപണിയിലെ അവസരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിക്ഷേപമേഖലകളെ തിരഞ്ഞെടുക്കുക. പോർട്ഫോളിയോ പുനഃക്രമീകരിക്കുമ്പോള്‍ നിക്ഷേപകർക്കു നികുതിബാധ്യതകള്‍ ഉണ്ടാകുന്നില്ല 

ലേഖകൻ മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ്

English Summary : Know More about Theamatic Advatage Fund of Funds



തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA