ADVERTISEMENT

ചാഞ്ചാടി സംസ്ഥാനത്തെ സ്വർണ വില. വീണ്ടും സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ 3 മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ആണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു ഗ്രാമിന് 4,610 രൂപയിലും പവന് 36,880 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 4,655 രൂപയിലും പവന് 37,240 രൂപയിലുമാണ് വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് മെയ്‌ 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ്.നിലവിൽ സ്വർണ വില ഇടിഞ്ഞു നിൽക്കുന്നുണ്ടെങ്കിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേര്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നത് വീണ്ടും വില ഉയര്‍ത്തിയേക്കും എന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ദർ അഭിപ്രായപ്പെട്ടു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും 3%ലേക്ക് മുന്നേറുന്നത് സ്വർണത്തിന് ക്ഷീണമാണ്. ഓഹരി വിപണി സജീവമാകുന്നതും സ്വർണത്തിന് തിരുത്തൽ കാരണമായേക്കും.1800 ഡോളറിലാണ് സ്വർണത്തിന്റെ പിന്തുണ.

English Summary: Gold Price at Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com