സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് വില ഉയർന്നു
Mail This Article
×
സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വിലവർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപ വർധിച്ച് ഗ്രാമിന് 4,630 രൂപയും പവന് 37,040 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ 3 മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4,610 രൂപയിലും പവന് 36,880 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് മെയ് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് 3%ന് അടുത്ത് തന്നെ നിൽക്കുന്നത് സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. ഓഹരി വിപണിയിലെ ഇടിവ് കാരണം പണം സ്വർണത്തിലേക്ക് ഒഴുകിയേക്കാവുന്നത് സ്വർണത്തിന് പ്രതീക്ഷയാണ്. 1800 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ സ്വർണം ഇനിയും വീണേക്കാം.
English Summary : Gold price Today in kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.